50, 55, എസ് എന്നീ മൂന്ന് വേരിയന്റുകളിൽ വരുന്ന ബ്രാൻഡിന്റെ പുതിയ മുൻനിര ഇലക്ട്രിക് എസ്‌യുവിയായിരിക്കും പുതിയ Q8 ഇ-ട്രോൺ.

ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായ ഔഡി ക്യു8 ഇ-ട്രോൺ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു. 2023 ഫെബ്രുവരിയിൽ ഈ മോഡൽ ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. ഇത് 2023 പകുതിയോടെ (ഒരുപക്ഷേ ജൂലൈയിലോ ഓഗസ്റ്റിലോ) എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 50, 55, എസ് എന്നീ മൂന്ന് വേരിയന്റുകളിൽ വരുന്ന ബ്രാൻഡിന്റെ പുതിയ മുൻനിര ഇലക്ട്രിക് എസ്‌യുവിയായിരിക്കും പുതിയ Q8 ഇ-ട്രോൺ.

50, 55 വേരിയന്റുകളിൽ മുന്നിലും പിന്നിലും ഇരട്ട മോട്ടോറുകൾ സ്ഥാപിച്ചിട്ടുണ്ട്. ആദ്യത്തേത് 664Nm ടോർക്കോടുകൂടി 340bhp കരുത്ത് സൃഷ്ടിക്കുമ്പോൾ, രണ്ടാമത്തേത് 408bhp-നും 664Nm ടോര്‍ക്കും സൃഷ്‍ടിക്കും. S മോഡലിന് പിൻ ആക്‌സിലിൽ ഇരട്ട-മോട്ടോർ സജ്ജീകരണമുണ്ട്. കൂടാതെ 503bhp പവറും 973Nm ടോർക്കും നൽകുന്നു. ഒരു പുതിയ മാനേജ്മെന്റ് സിസ്റ്റം, കൂടുതൽ നൂതനമായ സെല്ലുകൾ, വർദ്ധിച്ച ഊർജ്ജ സാന്ദ്രത (20 ശതമാനം വരെ) എന്നിവയുൾപ്പെടെ അതിന്റെ ബാറ്ററി പാക്കുകളിൽ പ്രധാന അപ്ഡേറ്റുകൾ വരുത്തിയിട്ടുണ്ട്.

പുതുക്കിയ 89kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഉള്ള Audi Q8 ഇ-ട്രോൺ 50, Q8 സ്‍പോര്‍ട്ബാക്ക് ഇ-ട്രോൺ 50 എന്നിവ യഥാക്രമം 491km, 505km (WLTP സൈക്കിൾ) എന്ന ക്ലെയിം റേഞ്ച് നൽകുന്നു. 582km (Q8 e-tron), 600km (Q8 Sportback e-tron) റേഞ്ച് 55 വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. റേഞ്ച്-ടോപ്പിംഗ് എസ് വേരിയന്റ് അതേ 104kWh ബാറ്ററി പാക്കിലാണ് വരുന്നത് കൂടാതെ 494km (Q8 e-tron), 513km (Q8 Sportback e-tron) റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ചാർജിംഗ് സമയത്തെക്കുറിച്ച് പറയുകയാണെങ്കിൽ, 11 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് പൂർണ്ണമായി ചാർജ് ചെയ്യാൻ 9 മണിക്കൂറും 15 മിനിറ്റും 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ വഴി വെറും 28 മിനിറ്റും എടുക്കും. 55, എസ് വേരിയന്റുകളുടെ ബാറ്ററി പായ്ക്കുകൾ 170kW DC ഫാസ്റ്റ് ചാർജർ വഴി 31 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാര്‍ജ്ജാകും. 

വാഹനത്തിന്‍റെ പുറംമോടിയിലും ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ 2023 ഓഡി ക്യു8 ഇ-ട്രോണിൽ പുതിയ സിഗ്നേച്ചർ റിംഗ് എംബ്ലം, പുതുതായി രൂപകൽപ്പന ചെയ്‍ത ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ബി-പില്ലറിലെ പുതിയ 'ഔഡി' ബാഡ്‌ജിംഗ്, പുതിയ എൽഇഡി ടെയിൽലാമ്പുകൾ എന്നിവയ്‌ക്കൊപ്പം ഡ്യുവൽ-ടോൺ ട്രപസോയ്ഡൽ ഗ്രില്ലും ഉൾപ്പെടുന്നു. അതിന്റെ എയറോഡൈനാമിക്‌സ് വർദ്ധിപ്പിക്കുന്നതിനായി, കമ്പനി അണ്ടർബോഡിക്കുള്ളിൽ പുതിയ സ്‌പോയിലറുകൾ ഘടിപ്പിക്കുകയും അതിന്റെ ഡ്രാഗ് കോഫിഫിഷ്യന്റ് കുറയ്ക്കുകയും ചെയ്തു. പുതിയ 2023 ഓഡി ഇ-ട്രോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ അപ്‌ഡേറ്റ് ചെയ്‌ത MMI (മൾട്ടിമീഡിയ ഇന്റർഫേസ്), പുതിയ റീസൈക്കിൾഡ് അപ്‌ഹോൾസ്റ്ററി, ട്രിം ഓപ്ഷനുകൾ എന്നിവ ഉപയോഗിച്ച് പരിഷ്‌ക്കരിച്ചിരിക്കുന്നു.