ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ  മൂന്നാമത്തെ ഇലക്ട്രിക് മോഡലായ ഇ-ട്രോൺ GTയുടെ ടീസർ പുറത്തിറക്കി. RS ബാഡ്‌ജ് വഹിക്കുന്ന ആദ്യത്തെ ഓൾ-ഇലക്ട്രിക് ഔഡിയാണ് ഇ-ട്രോൺ GT എന്ന് സിഗ്‍വീല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ് RS ഇ-ട്രോൺ GT യുടെ ഹൃദയം. 684 bhp കരുത്തും 830 Nm ടോർക്കും ഇത് സൃഷ്ടിക്കുന്നു. RS ഇ-ട്രോൺ GT -ക്ക് 3.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് റിപ്പോർട്ട്. മൂന്ന് ചേംബർ എയർ സസ്പെൻഷൻ, ഓൾ-വീൽ സ്റ്റിയറിംഗ് എന്നിവ മികച്ച ഡ്രൈവിംഗ് അനുഭവം നൽകുന്നു. മികച്ച സ്റ്റോപ്പിംഗ് പവറിനായി കാർബൺ സെറാമിക് ഡിസ്കുകളും ഉപഭോക്താക്കൾക്ക് വാഹനത്തിൽ തെരഞ്ഞെടുക്കാം.

ഇത് ഇലക്ട്രിക് പ്രൊപ്പൽ‌ഷനോടുകൂടിയ ഒരു സ്വെൽ‌റ്റ് 'ഗ്രാൻഡ് ടൂറർ' ആണ്. ഫ്ലാംബോയന്റ് വളവുകളേക്കാൾ നേർരേഖകളും ക്രീസുകളുമാണ് രൂപകൽപന എന്നാണ് റിപ്പോര്‍ട്ടുകള്‍. RS ഇ-ട്രോൺ GT -യുടെ ഇന്റീരിയർ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

ഈ ഓൾ-ഇലക്ട്രിക് ഔഡിക്ക് ക്ലോസ്ഡ് ഫ്രണ്ട് ഗ്രില്ല്, എയറോഡൈനാമിക് അലോയി വീലുകൾ എന്നിവ ലഭിക്കുന്നു. ഈ വർഷം അവസാനത്തോടെ RS ഇ-ട്രോൺ GT അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചേക്കും.