Asianet News MalayalamAsianet News Malayalam

ഔഡി ആര്‍എസ് ക്യു 8 ഇന്ത്യയില്‍, വില 2.07 കോടി രൂപ

ഓഡി സ്‌പോര്‍ട്ട് ബാഡ്ജിങ്, വലിപ്പം കൂടിയ ഡിസ്‌പ്ലേ, ലെതര്‍ അല്‍കണ്‍റ്റാര സ്‌പോര്‍ട്‌സ് സീറ്റുകള്‍, ആര്‍ എസ് ലെതര്‍ കവറിങ് ഉള്ള സ്‌പോര്‍ട്ട് ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് ഇന്റീരിയറിലെ ആകര്‍ഷണങ്ങള്‍.
 

AUDI RSQ8 IN INDIA
Author
Mumbai, First Published Aug 27, 2020, 11:40 PM IST

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി ഹൈ പെര്‍ഫോമന്‍സ് ഫഌഗ്ഷിപ്പ് എസ് യുവിയായ ആര്‍എസ് ക്യു 8നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.07 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

2019ലെ ലോസ് ഏഞ്ചലസ് ഓട്ടോ ഷോയില്‍ അവതരിപ്പിച്ച ഔഡി ആര്‍എസ് ക്യു 8 നര്‍ബര്‍ഗ്രിംഗിലെ ഏറ്റവും വേഗമേറിയ എസ്യുവിയാണ്. ഔഡി ആര്‍എസ് നിരയിലെ ഏറ്റവും പ്രധാനിയാണ് ആര്‍എസ് ക്യു8. അതുകൊണ്ടുതന്നെ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ ഏറ്റവും ശേഷിയുള്ള എന്‍ജിനുകളിലൊന്ന് നല്‍കി. 4.0 ലിറ്റര്‍, ടിഎഫ്എസ്‌ഐ ബൈ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 600 പിഎസ് പരമാവധി കരുത്തും 2,200 നും 4,500 നുമിടയില്‍ ആര്‍പിഎമ്മില്‍ 800 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം കൂടെ നല്‍കി. ക്വാട്രോ ഓള്‍ വീല്‍ ഡ്രൈവ് കാറിന്റെ എന്‍ജിനുമായി സ്റ്റാന്‍ഡേഡായി 8 സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 3.8 സെക്കന്‍ഡ് മതി. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തി. എന്നാല്‍ ഇത് 305 കിലോമീറ്ററായി വര്‍ധിപ്പിക്കാന്‍ കഴിയും.

കാഴ്ചയിലും ആര്‍എസ് ക്യു 8 മോഡല്‍ ഓഡി ക്യു 8ല്‍ നിന്നും വ്യത്യസ്തമാണ്. പൂര്‍ണമായും കറുപ്പില്‍ പൊതിഞ്ഞ 'സിംഗിള്‍ഫ്രെയിം' ഗ്രില്ലും വലിപ്പം കൂടിയ ഫ്രണ്ട് എയര്‍ ഡാമും ആര്‍എസ് ക്യു 8ന്റെ പ്രത്യേകതകളാണ്. പ്രത്യേകം തയ്യാറാക്കിയ സൈഡ് സില്‍സ്, കൂടുതല്‍ ഡൗണ്‍ഫോഴ്‌സ് നല്‍കുന്ന ആര്‍ എസ് റൂഫ് സ്‌പോയ്‌ലര്‍, റിയര്‍ ഡിഫിയൂസര്‍, വലിപ്പം കൂടിയ ക്വാഡ് എക്‌സ്‌ഹോസ്റ്റ്, 22 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ്.

ഓഡി സ്‌പോര്‍ട്ട് ബാഡ്ജിങ്, വലിപ്പം കൂടിയ ഡിസ്‌പ്ലേ, ലെതര്‍ അല്‍കണ്‍റ്റാര സ്‌പോര്‍ട്‌സ് സീറ്റുകള്‍, ആര്‍ എസ് ലെതര്‍ കവറിങ് ഉള്ള സ്‌പോര്‍ട്ട് ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് ഇന്റീരിയറിലെ ആകര്‍ഷണങ്ങള്‍. ഉപഭോക്താവിന്റെ ഇഷ്ടം അനുസരിച്ച് ധാരാളം കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ആര്‍എസ് ക്യു 8 ഓഡി ഒരുക്കിയിട്ടുണ്ട്. എക്സ്റ്റീരിയറിലെ ആകര്‍ഷണങ്ങള്‍. വലിപ്പം കൂടിയ 23ഇഞ്ച് വീല്‍ ഓപ്ഷണല്‍ ആയി തിരഞ്ഞെടുക്കാം.

ഓള്‍വീല്‍ സ്റ്റിയറിംഗ്, ഫോര്‍സോണ്‍ ക്ലൈമറ്റ് കണ്ട്രോള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, സ്‌പോര്‍ട്‌സ് അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ഔഡിയുടെ വിര്‍ച്വല്‍ കോക്ക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍, പവേര്‍ഡ് ടൈല്‍ഗേറ്റ്, 2 ക്രമീകരിക്കാവുന്ന ആര്‍എസ് ഡ്രൈവ് മോഡുകള്‍, 360ഡിഗ്രി കാമറ, ഹാന്‍ഡ്‌സ്ഫ്രീ പാര്‍ക്കിംഗ് എന്നിവയാണ് ഓഡി ആര്‍എസ് ഝ8നെ വേറിട്ടതാക്കുന്നു.


 

Follow Us:
Download App:
  • android
  • ios