ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡിയുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ സ്ഥാനം പിടിച്ച് S5 സ്‌പോർട്‌ബാക്ക്. വിപണിയിലെത്തും മുൻപ് തന്നെയാണ് ഈ വെബ്‍സൈറ്റ് പ്രവേശനം എന്ന് ടീം ബിഎച്ച്‍പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തവണ  പെട്രോൾ പവർട്രേയിൻ മാത്രമേ വാഹനത്തിൽ ലഭ്യമാവൂ. 2019 ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ പരിചയപ്പെടുത്തിയ S5 സ്‌പോർട്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

A5 -ന്റെ ഉയർന്ന പെർഫോമെൻസ് പതിപ്പാണ് ഈ മോഡല്‍. 3.0 ലിറ്റർ ട്വിൻ-ടർബോ V6 എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 349 bhp കരുത്തും പരമാവധി 500 Nm ടോര്‍ഖും ഉല്‍പ്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. കൂടാതെ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി ഔഡിയുടെ ക്വാട്രോ ഓൾ വീൽ ഡ്രൈവ് (AWD) സിസ്റ്റവും കമ്പനി വാഗ്ദാനം ചെയ്യുന്നു. 

മൊത്തത്തിലുള്ള എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈനിന്റെ കാര്യത്തിൽ S5 ഏറ്റവും പുതിയ തലമുറ A5 -ന് സമാനമായി കാണപ്പെടുന്നു. 

ഔഡി S5 സ്‌പോർട്‌ബാക്കിനെ ഇന്ത്യൻ വിപണിയിൽ ഒരു കംപ്ലീറ്റ്ലി ബിൾഡ് ഇൻ യൂണിറ്റായി (CBU) ഇറക്കുമതി ചെയ്യാനാണ് നിർമ്മാതാക്കൾ ഉദ്ദേശിക്കുന്നത്, കാറിന് ഏകദേശം ഒരു കോടി രൂപയോളം വില പ്രതീക്ഷിക്കുന്നു.