Asianet News MalayalamAsianet News Malayalam

ഈ മോഡലുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ഔഡി

ഇതിന് മുന്നോടിയായി ഔഡി ഇന്ത്യ ഓഫറുകള്‍ പ്രഖ്യാപിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍

Audi to offer curated packages
Author
Mumbai, First Published Jul 16, 2021, 4:34 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമാണ് ഇ ട്രോണ്‍. രണ്ട് വര്‍ഷം മുമ്പ് ആഗോള വിപണിയിലെത്തിയ ഈ വാഹനം ഇന്ത്യന്‍ വിപണിയിലേക്ക് എത്തുകയാണ്.  ജൂലൈ 22‑നാണ് ഔഡി ഇ‑ട്രോണ്‍ 50, ഔഡി ഇ‑ട്രോണ്‍ 55, ഔഡി ഇ‑ട്രോണ്‍ സ്‌പോര്‍ട്ബാക്ക് 55 എന്നീ ഇലക്ട്രിക് മോഡലുകള്‍ എന്നീ ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

ഇതിന് മുന്നോടിയായി ഔഡി ഇന്ത്യ സവിശേഷ സര്‍വീസ്, വാറന്‍റി, ബൈ-ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സര്‍വ്വീസ് പ്ലാനുകള്‍, വാറന്റി ഉള്‍പ്പെടെയുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു മുതല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള സര്‍വീസ് പ്ലാനുകള്‍, 2 വര്‍ഷത്തെ സ്റ്റാന്‍ഡേഡ് വാറന്റി, 8 വര്‍ഷം വരെയോ 1.60 ലക്ഷം കിമീ വരെയോ ഹൈ വോള്‍ട്ടേജ് ബാറ്ററി വാറന്റി എന്നിവയാണ് ഇവയില്‍ പ്രധാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2+2 വര്‍ഷം, 2+3 വര്‍ഷം എന്നിങ്ങനെ എക്സ്റ്റന്‍ഡഡ് വാറന്റികളും ലഭ്യമാകും. 4, 5 വര്‍ഷ കാലാവധിയുള്ള കോംപ്രിഹെന്‍സീവ് സര്‍വീസ് പ്ലാനുകളുമുണ്ട്. കോംപ്രിഹെന്‍സീവ് പ്ലാനില്‍ സര്‍വീസ്, കാലാകാലങ്ങളിലുള്ള ബ്രേക്കുകളുടേയും സസ്‌പെന്‍ഷനുകളുടേയും മെയിന്റനന്‍സ്, എക്സ്റ്റന്‍ഡഡ് വാറന്റി എന്നിവ ഉള്‍പ്പെടുന്നു. മേല്‍പ്പറഞ്ഞ മൂന്ന് ഇലക്ട്രിക് മോഡലുകള്‍ അപ്‌ഗ്രേഡ് ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ പര്‍ച്ചേസ് തീയതി മുതല്‍ 3 വര്‍ഷത്തേയ്ക്ക് ഇലക്ട്രിക് കാര്‍ രംഗത്തെ മികച്ച വിലയിലാണ് ബൈ-ബാക്ക് ഓഫര്‍.

അതേസമയം ഔഡി ഇ ട്രോണ്‍, ഔഡി ഇ ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് എന്നീ പെര്‍ഫോമന്‍സ് ഇലക്ട്രിക് എസ്‌യുവികളുടെ പ്രീ ബുക്കിംഗ് കമ്പനി ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു.  അഞ്ച് ലക്ഷം രൂപയാണ് ബുക്കിംഗ് തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.  മുന്തിയ വകഭേദമായ ഇ ട്രോണ്‍ 55 ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 436 കിലോമീറ്റര്‍ ഓടും. 446 കിലോമീറ്ററാണ് സ്‌പോര്‍ട്ബാക്കിന്റെ റേഞ്ച്. ആക്‌സിലുകള്‍ക്ക് ഇടയില്‍ ഘടിപ്പിച്ച 95 കിലോവാട്ട് അവര്‍, ലിക്വിഡ് കൂള്‍ഡ്, ലിതിയം അയോണ്‍ ബാറ്ററിയാണ് ഇ ട്രോണിന്റെ ഹൃദയം. ഓരോ ആക്‌സിലിലുമായി രണ്ട് വൈദ്യുത മോട്ടോറാണ് ഓള്‍ വീല്‍ ഡ്രൈവ് ലേ ഔട്ടുള്ള കാറിലുള്ളത്. 265 കിലോവാട്ട് കരുത്തും 561 എന്‍ എം ടോര്‍ക്കുമാണ് ഈ മോട്ടോറുകള്‍ സൃഷ്ടിക്കുക.

6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. ബുസ്റ്റ് മോഡില്‍ ഈ വേഗത്തിലെത്താന്‍ 5.7 സെക്കന്‍ഡ് മതി.  ഇ ട്രോണിന്റെ പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്ററാണ്. കാറിലെ ബൂസ്റ്റ് ഫങ്ക്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ പരമാവധി കരുത്ത് 300 കിലോവാട്ടായും ടോര്‍ക്ക് 664 എന്‍ എമ്മായും ഉയരും. ഇതോടെ വെറും 5.7 സെക്കന്‍ഡില്‍ കാര്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. ഫോക്സ്വാഗണ്‍ വിഷന്‍ ഇ-കണ്‍സെപ്റ്റിന് സമാനമായി ഇ-ട്രോണിനും കണ്ണാടികളില്ല. ചുറ്റുമുളളതെല്ലാം ക്യാമറകള്‍ അകത്തളത്തിലെ സ്‌ക്രീനില്‍ ദൃശ്യമാക്കും.  അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സീറ്റിംഗ് കപ്പാസിറ്റിയും 660 ലിറ്റര്‍ ലഗ്ഗേജ് കപ്പാസിറ്റിയും കമ്പനി നല്‍കിയിട്ടുണ്ട്.

ഔഡി കാറുകളുടെ മുഖമുദ്രയായ സിംഗിള്‍-പീസ് ഗ്രില്‍, മാട്രിക്‌സ്-എല്‍ഇഡി ഹെഡ്‌ലാംപുകള്‍, വാഹനത്തിന്റെ അത്രയും തന്നെ വീതിയുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, വ്യത്സ്യമായ ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവയാണ് ഓഡി ഇ-ട്രോണിന്റെ സവിശേഷതകള്‍. കൂടുതല്‍ സ്പോര്‍ട്ടി ലുക്കിനായി ബമ്പറുകള്‍ക്ക് ഡ്യുവല്‍ ടോണ്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios