യാത്രയ്ക്കായി കൈ കാണിച്ച അതേ ഓട്ടോറിക്ഷ ദേഹത്തേക്കു മറിഞ്ഞ് വൈദികൻ മരിച്ചു
കൊല്ലം: യാത്രയ്ക്കായി കൈ കാണിച്ച അതേ ഓട്ടോറിക്ഷ ദേഹത്തേക്കു മറിഞ്ഞ് വൈദികൻ മരിച്ചു. കൊട്ടിയം ഡോൺ ബോസ്കോ കോളജ് മാനേജർ ഫാ.തോമസ് അഗസ്റ്റിൻ (68) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ തോപ്പ് സെന്റ് സ്റ്റീഫൻസ് ദേവാലയത്തിനു മുന്നിലായിരുന്നു അപകടം. പള്ളിയിൽ നിന്നു ബിഷപ് ബെൻസിഗർ ആശുപത്രിയിലേക്കു പോകാനിറങ്ങിയതായിരുന്നു ഫാ. തോമസ്. അദ്ദേഹം കൈ കാണിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചുമറിയുകയായിരുന്നു.
ഓട്ടോറിക്ഷയ്ക്കു കൈ കാണിച്ച ശേഷം വാഹനത്തിൽ കയറാൻ കാത്തു നിൽക്കുന്നതിനിടെയായിരുന്നു സംഭവം. അപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ വൈദികനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
