Asianet News MalayalamAsianet News Malayalam

ചേര്‍ത്തലയുടെ മണ്ണില്‍ നിന്നും ഇനി ട്രെയിനും ജനിക്കും!

പൊതുമേഖലാ സ്ഥാപനമായ ചേര്‍ത്തല ഓട്ടോകാസ്റ്റിന് ഇന്ത്യന്‍ റെയില്‍വേ ബോഗി നിര്‍മ്മിക്കാന്‍ റെയില്‍വേയുടെ ഓര്‍ഡര്‍ 

Autokast Cherthala Get Order From Indian Railway
Author
Cherthala, First Published Jul 3, 2019, 12:04 PM IST

ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ ചേര്‍ത്തല ഓട്ടോകാസ്റ്റിന് ഇന്ത്യന്‍ റെയില്‍വേ ബോഗി നിര്‍മ്മിക്കാന്‍ റെയില്‍വേയുടെ ഓര്‍ഡര്‍ ലഭിച്ചു. ഉത്തര റെയില്‍വെയുടെ ബോഗി നിര്‍മ്മാണത്തിനുള്ള ടെന്‍ഡറില്‍ പങ്കെടുത്താണ് ഓട്ടോകാസ്റ്റ് ഓര്‍ഡര്‍ സ്വന്തമാക്കിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനത്തിന് റെയില്‍വെ ബോഗി നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തുടക്കത്തില്‍ നിലവിലെ ടെണ്ടറില്‍ സൂചിപ്പിച്ചതില്‍ അഞ്ച് ശതമാനം ബോഗി നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ മാത്രമേ ഓട്ടോകാസ്റ്റിനു ലഭിക്കൂ. റെയില്‍വെ നിശ്ചയിച്ച നിലവാരത്തില്‍ ബോഗി നിര്‍മ്മിച്ചു നല്‍കിയാല്‍ തുടര്‍ന്നുള്ള ടെന്‍ഡറുകളില്‍ യോഗ്യത നേടാം. തുടര്‍ന്ന് 20 ശതമാനം ബോഗികള്‍ നിര്‍മ്മിക്കാം. ഈ 20 ശതമാനം ബോഗികളും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ തുടര്‍ന്നുള്ള ടെന്‍ഡറുകളില്‍ ഒന്നാമതെത്തിയാല്‍ ടെന്‍ഡറില്‍ പറയുന്ന മുഴുവന്‍ ബോഗികളും നിര്‍മ്മിക്കാന്‍ സാധിക്കും.

ഉത്തര റെയില്‍വെ പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണ് ആവശ്യമായ കാസ്‌നബ് ബോഗിയാണ് ഓട്ടോകാസ്റ്റ് നിര്‍മ്മിക്കുക. ഉത്തര റെയിവേ അധികൃതരുമായി ഓട്ടോകാസ്റ്റ് അധികൃതര്‍ കൂടിക്കാഴ്ച നടത്തി. 

റെയിൽവേയുടെ ഗുണപരിശോധന വിഭാഗമായ റിസർച്ച് ഡിസൈൻ ആൻഡ‌് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷന്റ (ആർഡിഎസ്ഒ) ക്ലാസ് എ ഫൗണ്ടറി' അംഗീകാരം  ഈ മാര്‍ച്ചിലാണ് ഓട്ടോകാസ്റ്റ് സ്വന്തമാക്കിയത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടോകാസ്റ്റിൽ ബോഗി നിർമിച്ചിട്ടുണ്ട്. 1984ലാണ് ചേര്‍ത്തലയില്‍ ഓട്ടോകാസ്റ്റ് സ്ഥാപിതമാകുന്നത്. 

Follow Us:
Download App:
  • android
  • ios