മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അധികൃതർ ജനങ്ങളോട് ആവർത്തിച്ച് ആവശ്യപ്പെടുന്നത് കൈ കഴുകാനും മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനുമാണ്. കൊവിഡ് കാലത്ത് തന്റെ വാഹനമായ ഓട്ടോറിക്ഷയിൽ ഏറ്റവും മികച്ച പ്രതിരോധ സൗകര്യങ്ങളുൾപ്പെടുത്തിയിരിക്കുകയാണ് മുംബൈയിലെ ഈ ഓട്ടോഡ്രൈവർ. ആനന്ദ് മഹീന്ദ്ര ഈ ഓട്ടോഡ്രൈവറെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.   

ഹാന്‍ഡ് വാഷിങ് യൂണിറ്റ്, സോപ്പ്, സാനിറ്റൈസര്‍, വേസ്റ്റുകള്‍  ഇടാന്‍ പ്രത്യേക ബിന്നുകള്‍, ആവശ്യത്തിന് ചെടികള്‍ എല്ലാം ഈ ഓട്ടോറിക്ഷയില്‍ ഉണ്ട്. മുംബൈയിലെ ആദ്യത്തെ ഹോം സിസ്റ്റം ഓട്ടോറിക്ഷ എന്നാണ് ഈ മുച്ചക്രവാഹനത്തിന്റെ വിശേഷണം.  ഫോണ്‍ ചാര്‍ജ് ചെയ്യാന്നതിനും തണുത്ത വെള്ളം കുടിക്കാനും വൈഫൈ സംവിധാനം തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ വണ്ടിയിലുണ്ട്. നവദമ്പതികള്‍ക്ക് ഈ ഓട്ടോറിക്ഷയില്‍ സൗജന്യയാത്രയും അനുവദിക്കുന്നു.വീടിന് സമാനമായ സൗകര്യങ്ങളാണ് വണ്ടിയില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് യാത്രകള്‍ക്ക് ഇളവ് നല്‍കുന്നുണ്ട്.