രാജ്യത്തെ മുന്‍നിര മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയുടെ എല്ലാ മൂന്നുചക്ര വാഹനങ്ങളും ബിഎസ് 6 പാലിക്കുന്നതായി മാറി. ആര്‍ഇ, മാക്‌സിമ, മാക്‌സിമ കാര്‍ഗോ വിഭാഗങ്ങളിലായി ബിഎസ് 6 പാലിക്കുന്ന പതിനാല് വാണിജ്യ മൂന്നുചക്ര വാഹനങ്ങള്‍ ബജാജ് ഓട്ടോ വിപണിയില്‍ അവതരിപ്പിച്ചു. 

ആര്‍ഇ, മാക്‌സിമ വിഭാഗങ്ങളിലെ ഡീസല്‍ വാഹനങ്ങളില്‍ ഇജിആര്‍, കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ നല്‍കിയാണ് നിലവിലെ 470 സിസി എന്‍ജിന്‍ ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റിയത്. ആര്‍ഇ വിഭാഗത്തിലെ വാഹനങ്ങള്‍ ഉപയോഗിക്കുന്ന നിലവിലെ 236 സിസി എന്‍ജിന്‍ ഇപ്പോള്‍ ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനത്തോടെയാണ് വരുന്നത്. 

സിഎന്‍ജി, എല്‍പിജി, പെട്രോള്‍ എന്നീ മൂന്ന് ഇന്ധന ഓപ്ഷനുകളിലാണ് ആര്‍ഇ സീരീസ് വാഹനങ്ങള്‍ ലഭിക്കുന്നത്. ഇതേ എന്‍ജിന്‍ ഉപയോഗിക്കുന്ന മാക്‌സിമ സീരീസ് വാഹനങ്ങളും ഇപ്പോള്‍ ബിഎസ് 6 പാലിക്കും.