Asianet News MalayalamAsianet News Malayalam

Bajaj Chetak 2022 : ഒടുവില്‍ ബജാജ് ചേതക് തിരികെയത്തുന്നു, ഈ നഗരത്തിലേക്കും!

ഒരുകാലത്ത് സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങളെ പൂവണിയിച്ച ബജാജ് ചേതക് ഒടുവില്‍ ഈ നഗരത്തിലേക്കും തിരികെയെത്തുന്നു

Bajaj Chetak electric scooter to be launched in Mumbai soon
Author
Mumbai, First Published Jan 6, 2022, 4:17 PM IST

തിഹാസിക മോഡലായ ചേതക്കിനെ (Bajaj Chetak) ഇലക്ട്രിക് കരുത്തില്‍ 14 വർഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ (Bajaj Auto) തിരിച്ചെത്തിച്ചത്.   കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടായിരുന്നു ചേതക്കിന്‍റെ മടങ്ങിവരവ്. ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ അര്‍ബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളില്‍ എത്തിക്കുന്നത്. 2019 ഒക്ടോബര്‍ 17ന് ആയിരുന്നു വാഹനത്തിന്‍റെ ആദ്യാവതരണം. അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക്കിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.  

ഒരിക്കല്‍ മുഗളരെ വിറപ്പിച്ച പടക്കുതിര, പിന്നീട് ജനപ്രിയ സ്‍കൂട്ടര്‍!

Bajaj Chetak electric scooter to be launched in Mumbai soon

പതിയെപ്പതിയെയാണ് ചേതക്കിന്‍റെ വിപണിപ്രവേശനം എന്നതാണ് കൌതുകകരം. അവതരിപ്പിച്ച് രണ്ടര വര്‍ഷത്തോളം ആയെങ്കിലും ഇന്ത്യൻ വിപണിയിൽ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വ്യാപനം സാവധാനത്തിലും ക്രമാനുഗതമായും വർധിപ്പിക്കുകയാണ് ബജാജ് ഓട്ടോ. പൂനെ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ സ്‍കൂട്ടർ ഇതിനകം ലഭ്യമാണെങ്കിലും മറ്റ് ചില പ്രധാന ഇന്ത്യൻ നഗരങ്ങളിൽ വാഹനം ലഭ്യമായിരുന്നില്ല. ഇപ്പോൾ കമ്പനി വാഹനത്തെ മുംബൈ നഗരത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. അടുത്തിടെ മുംബൈയെ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ബജാജ് ലിസ്റ്റ് ചെയ്‍തതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന്‍റെ മുംബൈയിലെ ഔദ്യോഗിക ലോഞ്ച് ഉടന്‍ നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ രണ്ട് ഔട്ട്‌ലെറ്റുകളായ കെടിഎം അന്ധേരി, കെടിഎം വസായ് എന്നിവയിലൂടെ ഇലക്ട്രിക് സ്‌കൂട്ടർ ലഭ്യമാക്കുമെന്ന് ഔദ്യോഗിക വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു. സാധ്യതയുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം രജിസ്റ്റർ ചെയ്യുന്നതിനുള്ള വിൻഡോയും വെബ്സൈറ്റില്‍ കമ്പനി തുറന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ നഗരങ്ങളിലെ ചേതക് ബുക്കിംഗ് വീണ്ടും തുടങ്ങി ബജാജ്

നിലവില്‍ പുനെ, നാഗ്‍പൂര്‍, ബെംഗളൂരു, ഔറംഗാബാദ്, മൈസൂര്‍, മംഗലാപുരം, ചെന്നൈ, ഹൈദരാബാദ്  തുടങ്ങിയ നഗരങ്ങളിലാണ് വാഹനം ലഭ്യമാകുന്നത്. നീക്കം ചെയ്യാനാവാത്ത 3kWh IP67 ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 3.8kW മോട്ടോറിൽ നിന്ന് സ്‍കൂട്ടറിന്‍റെ ഇരു വേരിയന്‍റുകള്‍ക്കും കരുത്ത് ലഭിക്കുന്നു. ഔദ്യോഗിക അവകാശവാദങ്ങൾ പ്രകാരം, സ്‍കൂട്ടറിന് 70 കിലോമീറ്റർ വേഗത കൈവരിക്കാനും 95 കിലോമീറ്റർ റേഞ്ച് (ഇക്കോ മോഡിൽ) തിരികെ നൽകാനും കഴിയും. 2022 ഓടെ 22 പുതിയ ഇന്ത്യൻ നഗരങ്ങളിൽ ചേതക് ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബജാജ്  ചേതക് സ്‌കൂട്ടറില്‍  രാജ്യം ചുററി ഒരമ്മയും മകനും, ഇനി ലക്ഷ്യം പ്രധാനമന്ത്രിയെ കാണല്‍!

IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിന്‍റെ ഹൃദയം. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. 3.8 kW/ 4.1kW ഇലക്ട്രിക് മോട്ടറുള്ള സ്‍കൂട്ടറിന് സ്പോർട്, ഇക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്. പ്രകടനക്ഷമതയേറിയ സ്പോർട് മോഡിൽ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 85 കിലോമീറ്ററാണ് ചേതക് ഓടുക. എന്നാൽ ഊർജക്ഷമതയേറിയ ഇക്കോ മോഡിൽ സ്‍കൂട്ടറിന്റെ സഞ്ചാരപരിധി 95 കിലോമീറ്ററായി ഉയരും. റിവേഴ്‍സ് ഗിയറുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്‍കൂട്ടറും ചേതക്കാണ്.

Bajaj Chetak electric scooter to be launched in Mumbai soon

കൊറോണ ചതിച്ചു; ചേതക്കിന്‍റെ കേരള പ്രവേശനം വൈകും

പേരില്‍ അല്ലാതെ പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല. റെട്രോ ഡിസൈനിനു പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ ഓവറോള്‍ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വേറിട്ടതാക്കുന്നു. നിരവധി സവിശേഷതകള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്‌സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം സ്‌കൂട്ടറിന്റെ സവിശേഷതകളാണ്. രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറന്റി ലഭിക്കും. ടിവിഎസ് ഐക്യൂബ്, ഏഥര്‍ 450എക്‌സ് എന്നിവയാണ് എതിരാളികള്‍.

വില്‍പ്പനയില്‍ ബജാജ് ചേതക്കിനെ പിന്തള്ളി ടിവിഎസ് ഐക്യൂബ്

നിലവില്‍ ഇലക്ട്രിക് മോഡലുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറിവരുകയാണ്. അതുകൊണ്ടുതന്നെ പല കമ്പനികളും നിലവില്‍ തങ്ങളുടെ മോഡലുകളെ വില്‍പ്പനയ്ക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഓല ഇലക്ട്രിക്, സിമ്പിള്‍ വണ്‍ പോലുള്ള മോഡലുകള്‍ എത്തിയതോടെ ശ്രേണിയില്‍ മത്സരം കടുത്തുവെന്നാണ് സൂചനകള്‍. ഈ തിരിച്ചറിവുകൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് ബജാജ് ചേതക്ക് മോഡലുകളെ കൂടുതല്‍ ഇടങ്ങളിലേക്കുകൂടി വില്‍പ്പനയ്ക്ക് എത്തിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Bajaj Chetak electric scooter to be launched in Mumbai soon

വാങ്ങാന്‍ ജനം ഇരച്ചെത്തുന്നു, ചേതക്കിന്റെ വില കൂട്ടി ബജാജ്!

അതേസമയം, പോർട്ട്‌ഫോളിയോയിലേക്ക് മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടർ ചേർക്കാനും കമ്പനി പദ്ധതിയിടുന്നു. ബജാജ് ഓട്ടോയുടെ പുതിയ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടർ അടുത്തിടെ പരീക്ഷണയോട്ടം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൂടാതെ, പൂനെയിലെ അകുർദിയിൽ ഒരു പുതിയ ഇലക്ട്രിക് വാഹന പ്ലാന്റിനായി ബജാജ് 300 കോടി (USD 40 Mn) നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സൗകര്യത്തിന് പ്രതിവർഷം 500,000 ഇവികളുടെ ഉൽപ്പാദന ശേഷിയുണ്ടാകും.

ജനം ഇരച്ചെത്തി, പുനഃരാരംഭിച്ച ബുക്കിംഗ് മണിക്കൂറുകള്‍ക്കകം വീണ്ടും നിര്‍ത്തി ബജാജ്!

Bajaj Chetak electric scooter to be launched in Mumbai soon

Follow Us:
Download App:
  • android
  • ios