Asianet News MalayalamAsianet News Malayalam

പോരിനിറങ്ങാന്‍ ഡൊമിനറിന്‍റെ കുഞ്ഞനിയനും, ചങ്കിടിച്ച് ബുള്ളറ്റ്!

മസ്‌കുലര്‍ ഭാവമാണ് ഡൊമിനാര്‍ 400 ന് എങ്കില്‍ 250 സിസി ഡൊമിനാര്‍ ലുക്കിലും അല്‍പ്പം കുഞ്ഞനാണ്.

Bajaj Dominar 250 Will Arrive In March 2020
Author
Mumbai, First Published Mar 1, 2020, 9:53 AM IST

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിളായ  ഡൊമിനർ 400ന്‍റെ ചെറുപതിപ്പിനെപ്പറ്റി കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. ഇതുവരെ 400 സിസിയില്‍ എത്തിയിരുന്ന ഡൊമിനാറിന്റെ 250 സിസി പതിപ്പ് ഉടന്‍ നിരത്തിലേക്ക് എത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഒരു പക്ഷേ മാര്‍ച്ചില്‍ തന്നെ വാഹനത്തിന്‍റെ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

മൂന്നുവര്‍ഷം മുമ്പ് 2016 ഡിസംബറിലാണ് ആദ്യ ഡൊമിനറിനെ ബജാജ് വിപണിയിലെത്തിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ജനപ്രിയമായ ഡൊമിനറിന്‍റെ  കുഞ്ഞന്‍ പതിപ്പിനെ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. വരവിന് മുന്നോടിയായുള്ള പരീക്ഷണത്തിലാണ് ഈ വാഹനം. മസ്‌കുലര്‍ ഭാവമാണ് ഡൊമിനാര്‍ 400 ന് എങ്കില്‍ 250 സിസി ഡൊമിനാര്‍ ലുക്കിലും അല്‍പ്പം കുഞ്ഞനാണ്. മുന്‍ഗാമിയായ ഡോറിനാറിന്റെ ഡിസൈനില്‍ വീതി കുറഞ്ഞ ടയറുകളും വലിപ്പം കുറഞ്ഞ ഡിസ്‌ക് ബ്രേക്കും ചെയിന്‍ കവറുമാണ് ഈ ബൈക്കിലുള്ളത്. 

ഹാലജന്‍ ഹെഡ്‍ലാംപുകളും ഇരട്ട പാനലില്‍ നിര്‍മിച്ച ബാക്ക് എല്‍ഇഡി ലൈറ്റും, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും, സ്‌പോര്‍ട്ടി ഭാവം നല്‍കുന്ന ട്വിന്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും, വലിയ പെട്രോള്‍ ടാങ്കും ഡൊമിനാര്‍ 400ന് സമാനമാണ്.   കെടിഎം ഡ്യുക്ക് 250-ല്‍ നല്‍കിയിട്ടുള്ള എന്‍ജിനായിരിക്കും കുഞ്ഞന്‍ ഡൊമിനറിലും. പിന്നില്‍ പുതിയ മോണോഷോക്കും മുന്നില്‍ അപ്സൈഡ് ഡൗണുമായിരിക്കും  സസ്പെന്‍ഷന്‍. 

കെടിഎം ഡ്യൂക്ക് 200, ഹോണ്ട സിബിആര്‍ 250, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, മഹീന്ദ്ര മോജോ ബൈക്കുകളാകും നിരത്തില്‍ ഡൊമിനാര്‍ 250-യുടെ മുഖ്യ എതിരാളികള്‍. വിലയുടെ കാര്യത്തില്‍ ഡൊമിനാര്‍ 400-നും പള്‍സര്‍ ആര്‍എസ് 200-നും ഇടയിലായിരിക്കും ഡൊമിനാര്‍ 250-യുടെ സ്ഥാനം. ഡൊമിനാര്‍ 400-ന് 1.9 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 

2019 ഏപ്രിലിലാണ് പുത്തന്‍ ഡൊമിനര്‍ 400നെ ബജാജ് അവതരിപ്പിക്കുന്നത്. ബൈക്കിന്‍റെ എന്‍ജിന്‍ കരുത്തിലും രൂപത്തിലെ ചെറിയ ചില മാറ്റങ്ങളോടെയുമാണ് പുതിയ ഡൊമിനര്‍ എത്തുന്നത്. ബൈക്കിന്‍റെ ആകെ വീതി 813 എംഎമ്മില്‍ നിന്ന്‌ 836 ആയി ഉയര്‍ന്നു.  വീല്‍ബേസ്, ഗ്രൗണ്ട് ക്ലിയറന്‍സ്, നീളം, ഉയരം എന്നിവയെല്ലാം പഴയപടി തുടരും. ബൈക്കിന്‍റെ ഭാരം നേരത്തെയുള്ളതിനെക്കാള്‍ 2.5 കിലോഗ്രാം കൂടും. 184.5 കിലോഗ്രാമാണ് ബൈക്കിന്‍റെ ആകെ ഭാരം.  ട്വിന്‍ എക്‌സ്‌ഹോസ്റ്റ് ഡിസൈനും ഡൊമിനറിനെ സ്‌പോര്‍ട്ടിയാക്കുന്നു. 

മുമ്പുണ്ടായിരുന്ന SOHC എന്‍ജിന് പകരം DOHC എന്‍ജിനായിരിക്കും പുതിയ ഡൊമിനറിന്‍റെ ഹൃദയം. ഡ്യൂക്കിന്‍റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ നിലവിലെ 373.2 സിസി എന്‍ജിന്‍ തുടരുമെങ്കിലും 8650 ആര്‍പിഎമ്മില്‍ 39.9 ബിഎച്ച്പി പവര്‍ ലഭിക്കുന്ന വിധമാവും പുതിയ ഡൊമിനറിന്‍റെ എന്‍ജിന്‍ ട്യൂണിങ്. നേരത്തെ ഇത് 8000 ആര്‍പിഎമ്മില്‍ 35 ബിഎച്ച്പി ആയിരുന്നു.  പുതിയ ഡൊമിനറില്‍ 7000 ആര്‍പിഎമ്മില്‍ 35 എന്‍എം ടോര്‍ക്ക് ലഭിക്കും. നേരത്തെ 6500 ആര്‍പിഎമ്മിലായിരുന്നു ഇത്രയും ടോര്‍ഖ് ലഭിച്ചിരുന്നത്. 6 സ്പീഡ് ഗിയര്‍ ബോക്സ് തന്നെയാണ് ട്രാന്‍സ്‍മിഷന്‍. 8.23 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ ബൈക്കിന്റെ പരമാവധി വേഗത 175 കിലോമീറ്ററാണ്. ഇരട്ട ചാനല്‍ എബിഎസിനൊപ്പം മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് സുരക്ഷയൊരുക്കും. 

Follow Us:
Download App:
  • android
  • ios