Asianet News MalayalamAsianet News Malayalam

പുത്തന്‍ കരുത്തില്‍ ചേതക്ക് പുനര്‍ജ്ജനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

ഒരുകാലത്ത് മധ്യവര്‍ഗ ഇന്ത്യക്കാരന്‍റെ വാഹനസ്വപ്‍നങ്ങളിലെ രാജകുമാരനായിരുന്നു ചേതക് പുനര്‍ജ്ജനിക്കുന്നു

Bajaj Electric Scooter Launch
Author
Mumbai, First Published Oct 12, 2019, 9:58 PM IST

രാജ്യത്തെ ആഭ്യന്തര ഇരചക്ര വാഹനനിര്‍മ്മതാക്കളില്‍ പ്രബലരായ ബജാജിന്‍റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒക്ടോബര്‍ 16-ന് നിരത്തിലെത്തും. ഒരുകാലത്ത് ബജാജിന്‍റെ ജനപ്രിയ സ്‌കൂട്ടറായിരുന്ന ചേതക്കാണ് ഇലക്ട്രിക് കരുത്തില്‍ തിരിച്ചെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബജാജ് ചേതക് ചിക് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ എന്നാണ് വാഹനത്തിന്‍റെ പേരെന്നും അര്‍ബനൈറ്റ് എന്ന ബ്രാന്‍ഡില്‍ ഏകദേശം ഒരു ലക്ഷം രൂപ  ഓണ്‍റോഡ്  വിലയിലായിരിക്കും വാഹനമെത്തുകയെന്നുമാണ് സൂചനകള്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം ഉള്‍പ്പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയായിരിക്കും ബജാജ് ഇ-സ്‌കൂട്ടര്‍ എത്തുക. ഇതിനൊപ്പം ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും മറ്റും ഈ വാഹനത്തിലുണ്ട്. ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായി ബോഷുമായി ചേര്‍ന്നാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ ബജാജ് അര്‍ബനൈറ്റ്  വികസിപ്പിച്ചിരിക്കുന്നത്. 

ഹാന്‍ഡില്‍ ബാറിലെ  എല്‍ഇഡി ഹെഡ്‌ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് തുടങ്ങിയവ ഇലക്ട്രിക് ചേതകിന്‍റെ ഫീച്ചറുകളായിരിക്കും. ഉടന്‍ നിരത്തിലെത്താനൊരുങ്ങുന്ന ഈ സ്‌കൂട്ടറിന് 1.1 ലക്ഷം രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹമാരാ ബജാജ് എന്ന മുദ്രാവാക്യത്തോടെ രാജ്യം നെഞ്ചേറ്റിയ ജനപ്രിയ വാഹനമായ ചേതക്കിനെ 1972 ലാണ് ബജാജ് ആദ്യമായി അവതരിപ്പിക്കുന്നത്. ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കിയായിരുന്നു വാഹനത്തിന്‍റെ നിര്‍മ്മാണം. ഒരുകാലത്ത് മധ്യവര്‍ഗ ഇന്ത്യക്കാരന്‍റെ വാഹനസ്വപ്‍നങ്ങളിലെ രാജകുമാരനായിരുന്നു ചേതക്.  ഇരുചക്രവാഹനമെന്നാല്‍ ചേതക്കാണെന്നായിരുന്നു സാധാരണക്കാരന്റെ വിശ്വാസം. 2006ലാണ് ചേതക്കിന്‍റെ നിര്‍മ്മാണം കമ്പനി അവസാനിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios