Asianet News MalayalamAsianet News Malayalam

ബജാജ് പ്ലാറ്റിനയുടെ വില കൂട്ടി

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജിന്‍റെ ജനപ്രിയ മോഡല്‍ പ്ലാറ്റിന 100, പ്ലാറ്റിന 110 എച്ച്-ഗിയർ എന്നിവയുടെ വില കൂട്ടി.

Bajaj Platina 100 kick-start And Platina 110 H-Gear get a price hike
Author
Mumbai, First Published Jun 12, 2020, 3:01 PM IST

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജിന്‍റെ ജനപ്രിയ മോഡല്‍ പ്ലാറ്റിന 100, പ്ലാറ്റിന 110 എച്ച്-ഗിയർ എന്നിവയുടെ വില കൂട്ടി.  യഥാക്രമം 1,498 രൂപ, 2,349 രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വില വര്‍ദ്ധനവ്. പ്ലാറ്റിന 100 കിക്ക്-സ്റ്റാർട്ട് പതിപ്പിന് ഇപ്പോൾ 49,261 രൂപയും പ്ലാറ്റിന 110 എച്ച്-ഗിയറിന് 62,899 രൂപയുമാണ് വില.

പ്ലാറ്റിന 100 ന്റെ ഇലക്ട്രിക്-സ്റ്റാർട്ട് വേരിയന്റിന് ഈ വിലവർദ്ധനവ് ബാധിച്ചിട്ടില്ല,  55,546 രൂപയാണ് ഇതിന്റെ വില . ഈ വർഷം മെയ് മാസത്തിൽ ബജാജ് പ്ലാറ്റിന ശ്രേണിയുടെ വില പരിഷ്കരിച്ചിരുന്നു.  പ്ലാറ്റിന 100 കിക്ക് സ്റ്റാർട്ട്, പ്ലാറ്റിന 100 ഇലക്ട്രിക് സ്റ്റാർട്ട്, പ്ലാറ്റിന 110 എച്ച്-ഗിയർ എന്നിവയ്ക്ക് യഥാക്രമം 498, 749, 748 രൂപ വർധനയുണ്ടായി. 

പ്ലാറ്റിന 100,  102 സിസി എഞ്ചിൻ ഉപയോഗിക്കുന്നു, അത് 7,500 ആർപിഎമ്മിൽ 7.7 ബിഎച്ച്പി കരുത്തും 5,500 ആർപിഎമ്മിൽ 8.34 എൻഎമ്മും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സ് ലഭിക്കുന്ന സെഗ്‌മെന്റിലെ ആദ്യത്തെ മോട്ടോർസൈക്കിളായ പ്ലാറ്റിന 110 എച്ച്-ഗിയറിൽ  115.45 സിസി എഞ്ചിൻ ഉപയോഗിച്ചിരിക്കുന്നു.ഇത് 7,000 ആർപിഎമ്മിൽ 8.3 ബിഎച്ച്പിയും 5,000 ആർപിഎമ്മിൽ 9.81 എൻഎമ്മും നൽകുന്നു.

പ്ലാറ്റിന ശ്രേണിക്ക് പുറമെ സിടി 100, സിടി 110 മോട്ടോർസൈക്കിളുകളുടെ വിലയും ബജാജ് ഓട്ടോ പുതുക്കി. ഈ വിലവർധനവോടെ, മുൻ മോഡലിനേക്കാൾ 1,498 രൂപയാണ് സിടി സീരീസിന് വർധിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios