Asianet News MalayalamAsianet News Malayalam

ബജാജ് പള്‍സര്‍ 125 ബിഎസ് 6 എത്തി

ബിഎസ് 6 പാലിക്കുന്ന ബജാജ് പള്‍സര്‍ 125 വിപണിയില്‍ അവതരിപ്പിച്ചു.

Bajaj Pulsar 125 BS6 launched
Author
Mumbai, First Published Apr 10, 2020, 1:00 PM IST

ബിഎസ് 6 പാലിക്കുന്ന ബജാജ് പള്‍സര്‍ 125 വിപണിയില്‍ അവതരിപ്പിച്ചു. ഡ്രം ബ്രേക്ക് വേരിയന്റിന് 69,997 രൂപയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 74,118 രൂപയുമാണ് എക്‌സ് ഷോറൂം വില. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ യഥാക്രമം 6,000 രൂപയും 8,000 രൂപയോളം കൂടി.

സെഗ്മെന്റിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്‍സൈക്കിളാണ് ഇപ്പോഴും ബജാജ് പള്‍സര്‍ 125.  എന്‍ജിന്‍ ഇപ്പോള്‍ 11.8 എച്ച്പി കരുത്തും 12 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 8500 അർപിഎമ്മിൽ 11.8 ബിഎച്പി പവറും, 6500 അർപിഎമ്മിൽ 11 എൻഎം ടോർക്കും പൾസർ 125-യുടെ എൻജിൻ തുടർന്നും ഉത്പാദിപ്പിക്കും.

കറുപ്പാണ് ലഭ്യമായ ഏക നിറം. അതെ സമയം നിയോൺ ബ്ലൂ, സോളാർ റെഡ്, പ്ലാറ്റിനം സിൽവർ എന്നിങ്ങനെ മൂന്ന് ഗാർണിഷ് ഓപ്ഷനിൽ കറുപ്പ് നിറത്തിലുള്ള പൾസർ 125 സ്വന്തമാക്കാം.

പൾസർ 150-യിൽ നിന്നും ധാരാളം ഫീച്ചറുകൾ പൾസർ 125-യിൽ എത്തിയിട്ടുണ്ട്. അലോയ് വീലുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മുൻവശത്ത് പൈലറ്റ് ലൈറ്റുകൾ, എൽഇഡി ടെയിൽ ലാമ്പ് തുടങ്ങിയ ഫീച്ചറുകൾ മാറ്റമില്ലാതെ തുടരുന്നു. ടെലിസ്കോപിക് മുൻ സസ്പെൻഷനും ട്വിൻ ഗ്യാസ് ഷോക്ക് പിൻ സസ്പെൻഷനുമാണ് പൾസർ 125-യിൽ. 240 എംഎം മുൻ ഡിസ്ക് ബ്രെയ്ക്ക് ആണ് വിലകൂടിയ മോഡലിന്. അടിസ്ഥാന മോഡലിന് മുന്നിലും പിന്നിലും ഡ്രം ബ്രെയ്ക്കാണ്. ഹോണ്ട എസ്പി 125 മോട്ടോര്‍സൈക്കിളാണ് എതിരാളി.

Follow Us:
Download App:
  • android
  • ios