Asianet News MalayalamAsianet News Malayalam

വിപണിയിലെത്തി രണ്ടുമാസം, പള്‍സര്‍ 125ന്‍റെ വില്‍പ്പന 40,000 യൂണിറ്റ് പിന്നിട്ടു

പള്‍സര്‍ 125 മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന 40,000 യൂണിറ്റ് പിന്നിട്ടതായി ബജാജ് ഓട്ടോ

Bajaj Pulsar 125 Sales Cross 40,000 Units
Author
Delhi, First Published Oct 27, 2019, 4:10 PM IST

ദില്ലി: പള്‍സര്‍ 125 മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന 40,000 യൂണിറ്റ് പിന്നിട്ടതായി ബജാജ് ഓട്ടോ. വിപണിയില്‍ അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഈ നേട്ടം. ഈ വര്‍ഷം ഓഗസ്റ്റിലാണ് ബജാജ് പള്‍സര്‍ 125 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 64,000 രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഇരട്ട പൈലറ്റ് ലാംപുകള്‍ സഹിതം ഷാര്‍പ്പ് ഹെഡ്‌ലാംപ്, ഇന്ധന ടാങ്ക്, സൈഡ് പാനലുകള്‍ എന്നിവ പള്‍സര്‍ 150ന് സമാനമാണ്. വലിയ പള്‍സറുകള്‍ക്ക് സമാനമായി പള്‍സര്‍ 125 മോട്ടോര്‍സൈക്കിളില്‍ ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. 

124 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബജാജ് പള്‍സര്‍ 125 ന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 11.8 എച്ച്പി കരുത്തും 11 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. മുന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്ക് നല്‍കി. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) സുരക്ഷാ ഫീച്ചറാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍. 

Follow Us:
Download App:
  • android
  • ios