മോഡലിന് ഡിമാൻഡ് കുറഞ്ഞതാണ് വിപണിയില്‍ നിന്നും പിന്‍വലിച്ച ഈ തീരുമാനത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാജ് ഓട്ടോ ഇന്ത്യയിൽ പൾസർ 180 നിർത്തലാക്കിയതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ആഭ്യന്തര ഇരുചക്ര വാഹന നിർമ്മാതാവ് ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെങ്കിലും ബജാജ് ഓട്ടോയുടെ വെബ്‌സൈറ്റിൽ നിന്ന് ബൈക്ക് നീക്കം ചെയ്‌തതായി മോട്ടോറിയിഡ്‍സ്, ബൈക്ക് വാലെ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കളം പിടിക്കാന്‍ കുഞ്ഞന്‍ പള്‍സര്‍, ബജാജിന്‍റെ പൂഴിക്കടകനില്‍ കണ്ണുതള്ളി എതിരാളികള്‍!

മോഡലിന് ഡിമാൻഡ് കുറഞ്ഞതാണ് വിപണിയില്‍ നിന്നും പിന്‍വലിച്ച ഈ തീരുമാനത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പൾസർ 180 2018-ൽ നിർത്തലാക്കിയിരുന്നുവെങ്കിലും പിന്നീട് 2021-ൽ ബിഎസ്6 മോഡലായി കമ്പനി ഇത് വീണ്ടും അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ വിവിധ ഡീലര്‍ സ്രോതസുകള്‍ പറയുന്നത്, അവര്‍ ബൈക്കിന്റെ സ്റ്റോക്ക് സ്വീകരിക്കുന്നത് നിര്‍ത്തി എന്നാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഈ മോഡലിന്‍റെ ഉത്പാദനം അവസാനിപ്പിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. പുതിയ തലമുറ പള്‍സര്‍ മോഡലുകള്‍ക്ക് ആവശ്യക്കാരില്ലാത്തതും വഴിയൊരുക്കേണ്ടതിന്റെ ആവശ്യകതയുമാണ് നിര്‍ത്തലാക്കിയത്.

പള്‍സര്‍ 180 ആദ്യത്തെ പൾസറുകളിൽ ഒന്നായിരുന്നു. 178 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിൻ 8,500 ആർപിഎമ്മിൽ 17 എച്ച്പിയും 6,500 ആർപിഎമ്മിൽ 14.2 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് ഈ ബൈക്കിന്‍റെ ഹൃദയം. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. സസ്പെൻഷൻ കിറ്റിൽ ഫ്രണ്ട് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഗ്യാസ് ചാർജ്‍ഡ് ട്വിൻ സ്പ്രിംഗുകളും ഉൾപ്പെടുന്നു. മുൻവശത്ത് 280 എംഎം സിംഗിൾ ഡിസ്‌കും പിന്നിൽ 230 എംഎം സിംഗിൾ റോട്ടറും ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നു. സിംഗിൾ-ചാനൽ എബിഎസുമായി ബന്ധിപ്പിച്ചാണ് ബ്രേക്കുകൾ പ്രവർത്തിക്കുന്നത്. പൾസർ 180 ന് 145 കിലോഗ്രാം ഭാരമുണ്ട്. ഇത് 180 എഫിനേക്കാൾ 10 കിലോ ഭാരം കുറവാണ്. 

ബുള്ളറ്റിനെ ഒതുക്കാന്‍ ബ്രീട്ടീഷ് കമ്പനിയുമായി കൈകോര്‍ത്ത് ബജാജ്!

പൾസർ 180-ന്റെ ഡിസൈൻ ഘടകങ്ങളിൽ ഇരട്ട DRL-കളുള്ള സിംഗിൾ-പോഡ് ഹെഡ്‌ലൈറ്റ് ഉൾപ്പെടുന്നു. ഹെഡ്‌ലാമ്പ് യൂണിറ്റിന് ഒരു ടിന്റഡ് ഫ്രണ്ട് മെയിൻ വിസർ കൊണ്ട് ക്യാപ് ചെയ്‌തിരുന്നു. ആവരണങ്ങളുള്ള മസ്കുലർ ഇന്ധന ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, ഒരു എഞ്ചിൻ കൗൾ, ടു പീസ് പില്യൺ ഗ്രാബ് റെയിൽ എന്നിവയായിരുന്നു ബൈക്കിലെ മറ്റ് പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ. പരിഷ്കരിച്ച സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടായിരുന്നു. 2021 പൾസർ 180 ലേസർ ബ്ലാക്ക്, ന്യൂക്ലിയർ ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. ടിവിഎസ് അപ്പാച്ചെ ആർടിആർ 180, ഹോണ്ട ഹോർനെറ്റ് 2.0 തുടങ്ങിയവരായിരുന്നു എതിരാളികള്‍. 

എന്തായാലും ബജാജ് നിരയിൽ നിന്ന് പള്‍സര്‍ 180 നീക്കം ചെയ്തത് പൾസർ ആരാധകർക്ക് നിരാശാജനകമായ വാർത്തയാണ്. ബജാജിന്റെ നിരയിലെ ജനപ്രീയ സെഗ്മെന്റാണ് പള്‍സര്‍ നിരയുടേത്. ഈ വിഭാഗത്തില്‍ എത്തിച്ചിരിക്കുന്ന മോഡലുകള്‍ എല്ലാം തന്നെ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിരുന്നത്. ബ്രാന്‍ഡിന്റെ ജനപ്രീയ സെഗ്മെന്റ് ആയതിനാല്‍ പള്‍സര്‍ ശ്രേണി അടിക്കടി കമ്പനി നവീകരിക്കുകയും പുതിയ മോഡലുകളെ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. എതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ വിഭാഗത്തിലേക്ക് ബജാജ്, പള്‍സര്‍ N160 ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 

ഒടുവില്‍ യുവരാജന്‍ 'പള്ളിവേട്ട'യ്ക്കിറങ്ങി, എതിരാളികള്‍ ജാഗ്രത!

അതേസമയം ബജാജ് ഒരു പുതിയ ചെറിയ പൾസർ എൻ ബൈക്ക് പരീക്ഷിക്കുന്നതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അത് വരാനിരിക്കുന്ന പൾസർ N125 ആയിരിക്കാം എന്നും ടിവിഎസ് റൈഡറിനെ നേരിടാനായിരിക്കും ഈ ബജാജ് മോഡല്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവിൽ അവരുടെ വാഹന ശ്രേണിയുടെ നവീകരണത്തിലാണ് ബജാജ്. ഇതിന്‍റെ ഭാഗമായി എന്‍എസ് സീരീസ് ഉൾപ്പെടെയുള്ള എല്ലാ പഴയ പൾസറുകളും ഒന്നുകിൽ നിർത്തലാക്കുകയോ അല്ലെങ്കിൽ പുതിയ എന്‍ സീരീസിന് വഴിയൊരുക്കുന്നതിനായി മാറ്റുകയോ ചെയ്യുക എന്നതാണ് ബജാജിന്‍റെ പദ്ധതി. ഇതിനകം തന്നെ കമ്പനി പൾസർ എൻ 250, എൻ 160 എന്നിവ ഉയർന്ന തലത്തിൽ പുറത്തിറക്കിയിട്ടുണ്ട്.

പൾസർ എൻ സീരീസിനെക്കുറിച്ച് വളരെ ആത്മവിശ്വാസത്തിലാണ് ബജാജ്. അതുകൊണ്ടുതന്നെ ജനപ്രിയമായ പൾസർ 220, 180 എന്നിവ പോലും കമ്പനി നിർത്തലാക്കി. എപ്പോൾ വേണമെങ്കിലും NS160, NS125 എന്നിവയുടെ വില്‍പ്പനയും കമ്പനി അവസാനിപ്പിച്ചേക്കാം. പക്ഷേ, ഈ ധീരമായ നീക്കങ്ങൾക്കിടയിലും, N സീരീസിന്റെ വിൽപ്പനയ്ക്ക് കമ്പനി പ്രതീക്ഷിച്ചത്ര വേഗത ഉണ്ടായില്ല എന്നതാണ് യാതാര്‍ത്ഥ്യം.

ബജാജ്-ട്രയംഫ് ബൈക്കുകൾ പരീക്ഷണം നടത്തി

അതുകൊണ്ടുതന്നെ പള്‍സര്‍ എൻ ബ്രാൻഡിംഗ് ജനങ്ങളിലേക്ക് എത്തിക്കാനുള്ള ബജാജിന്‍റെ മൂന്നാമത്തെ ശ്രമമായിരിക്കും വരാനിരിക്കുന്ന N125. ക്ലസ്റ്റർ, എൽഇഡി ടെയിൽ ലൈറ്റ്, ബോഡി പാനലുകൾ, ടാങ്ക് ആവരണങ്ങൾ, അടിവയറ്റിലെ എക്‌സ്‌ഹോസ്റ്റ് എന്നിവ ഉൾപ്പെടെ പരീക്ഷണ മോഡലിലെ പല ഡിസൈൻ ഘടകങ്ങളും N160, N250 എന്നിവയോട് സാമ്യമുള്ളതാണ്.