Asianet News MalayalamAsianet News Malayalam

ബജാജ് പൾസർ 220F ബി എസ് 6 എത്തി

ബജാജ് പൾസർ 220F ബി എസ് 6 പതിപ്പിനെ കമ്പനി ഇന്ന് വിപണിയിലെത്തിച്ചു

Bajaj Pulsar 220F BS6 Launched
Author
Mumbai, First Published Apr 3, 2020, 9:42 AM IST

ബജാജ് പൾസർ 220F ബി എസ് 6 പതിപ്പിനെ കമ്പനി ഇന്ന് വിപണിയിലെത്തിച്ചു. 1.17 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് ഈ വാഹനത്തിനെ  അവതരിപ്പിച്ചിരിക്കുന്നത്.  ബി എസ് 4 പതിപ്പിനെക്കാൾ 8960 രൂപ വിലയിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്.

20.1 ബിഎച്ച്പി കരുത്തും 18.5 ന്യൂട്ടൺമീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ് എൻജിനാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് 0.5 ബി എച്ച് പി കരുത്ത് കുറവാണ് ഈ മോഡലിന്. ഡിസൈനിൽ യാതൊരു മാറ്റങ്ങളും കമ്പനി വരുത്തിയിട്ടില്ല.

നിലവിലെ സെമി ഫെയറിംഗ് ഡിസൈൻ ഇപ്പോഴും മാറ്റമില്ലാതെ തന്നെ പിന്തുടരുന്നു. മുന്നിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പും പിന്നിൽ എൽഇഡി ടയിൽ ലാമ്പുമാണ് നൽകിയിരിക്കുന്നത്. എൻജിനിലെ മാറ്റം കൂടാതെ ആകെ ഈ മോഡലിൽ വരുത്തിയിരിക്കുന്ന മാറ്റം മുന്നിൽ വലിയ ബ്രേക്ക് ഡിസ്ക്  നൽകി എന്നുള്ളതാണ്. നേരത്തെ 260 എംഎം ആയിരുന്ന ഫ്രണ്ട് ഡിസ്ക് ഇപ്പോൾ 280 എംഎം ആക്കിയിട്ടുണ്ട്.

ബ്ലാക്ക് ബ്ലൂ, ബ്ലാക്ക് റെഡ് എന്നീ ഡ്യൂവൽ ടോൺ  നിറങ്ങളിൽ ഈ ബൈക്ക് ലഭ്യമാകും. നേരത്തെ തന്നെ ബുക്കിങ്ങുകൾ ആരംഭിച്ച ഈ വാഹനത്തിന്റെ വിൽപന ലോക്ഡൗൺ കാലത്തിനുശേഷം ആയിരിക്കും ഉണ്ടാവുക.

Follow Us:
Download App:
  • android
  • ios