ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജ് ഓട്ടോയുടെ പള്‍സര്‍ എന്ന ബ്രാന്‍ഡിന് പ്രായം പതിനെട്ടു തികഞ്ഞു. 2001 ഒക്‌ടോബറിലാണ് പള്‍സര്‍ ബ്രാന്‍ഡ് അവതരിപ്പിച്ചത്. പള്‍സറിന് ആഗോള വിപണികളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. 65 ലധികം രാജ്യങ്ങളിലായി ഇതുവരെ 1.2 കോടിയിലധികം പള്‍സര്‍ ബൈക്കുകളാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഇന്ത്യയിലെ സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ 40 ശതമാനം വിപണി വിഹിതം പള്‍സര്‍ ബ്രാന്‍ഡിനാണെന്ന് ബജാജ് ഓട്ടോ അവകാശപ്പെടുന്നു. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ഏറ്റവും ജനപ്രിയ നെയിംപ്ലേറ്റുകളിലൊന്നാണ് പള്‍സര്‍. തങ്ങളുടെ ഏറ്റവും വിജയകരമായ ബ്രാന്‍ഡുകളിലൊന്ന് പതിനെട്ട് വയസ് ആഘോഷിക്കുന്നതില്‍ വലിയ അഭിമാനമുണ്ടെന്ന് ബജാജ് ഓട്ടോ മോട്ടോര്‍സൈക്കിള്‍ വിപണന വിഭാഗം വൈസ് പ്രസിഡന്റ് നാരായണ്‍ സുന്ദരരാമന്‍ പറഞ്ഞു. 

നിലവില്‍ 125 സിസി മുതല്‍ 220 സിസി വരെയുള്ള എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റുകളിലാണ് പള്‍സര്‍ മോഡലുകള്‍ ലഭിക്കുന്നത്. ആര്‍എസ്200, എന്‍എസ്200, എന്‍എസ്160, 220എഫ്, 150, 150 ട്വിന്‍ ഡിസ്‌ക്, 125 നിയോണ്‍, 150 നിയോണ്‍, 180എഫ് നിയോണ്‍ എന്നിവയാണ് നിലവിലെ ഒമ്പത് പള്‍സര്‍ മോഡലുകള്‍.

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ഏറ്റവും ജനപ്രിയ നെയിംപ്ലേറ്റുകളിലൊന്നാണ് പള്‍സര്‍. ഈ പേര് അതിന്റെ തുടക്കം മുതലേ വലിയ ഹിറ്റായിരുന്നു. നിലവില്‍ ഇന്ത്യയിലെ സ്പോര്‍ട്സ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ 40 ശതമാനം വിപണി വിഹിതം പള്‍സര്‍ ബ്രാന്‍ഡിനാണെന്ന് ബജാജ് ഓട്ടോ അവകാശപ്പെടുന്നു. 

2001 ല്‍ ഈ മോഡലിനെ വിപണിയിലെത്തിക്കുമ്പോള്‍ മാസം തോറും 3,500 യൂണിറ്റ് വില്‍പ്പന മാത്രമാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ബജാജ് ഓട്ടോ തലവന്‍ രാജീവ് ബജാജ് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍, വില്‍പ്പന ആരംഭിച്ച് ഏകദേശം മൂന്നാം മാസമെത്തിയപ്പോഴേക്കും പ്രതിമാസം 10,000 യൂണിറ്റായി പള്‍സറിന്റെ വില്‍പ്പന വര്‍ധിക്കുകയായിരുന്നു.