ജനപ്രിയ പൾസർ RS200 മോഡലിനെ പരിഷ്ക്കരിച്ച് ബജാജ്

ജനപ്രിയ പൾസർ RS200 മോഡലിനെ പരിഷ്ക്കരിച്ച് ബജാജ്. പുതിയ കളർ ഓപ്ഷനും ഗ്രാഫിക്‌സും ഉപയോഗിച്ച് പരിഷ്‍കരിച്ച വാഹനത്തെ മലേഷ്യന്‍ വിപണിയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഗാഡി വാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നിറങ്ങളിൽ പേൾ മെറ്റാലിക് വൈറ്റ്, ഗ്ലോസിലെ പ്യൂവർ ഗ്രേ, മാറ്റ് ഫിനിഷിംഗിനൊപ്പം ബർട്ട് റെഡും ഉൾപ്പെടുന്നു. 2020 ഒക്ടോബർ മുതൽ ഈ മൂന്ന് നിറങ്ങളും ഇതിനകം ഇന്ത്യയിൽ ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്. 

പേൾ മെറ്റാലിക് വൈറ്റ്, പ്യൂവർ ഗ്രേ എന്നിവയ്ക്ക് തിളങ്ങുന്ന ഫിനിഷ് ലഭിക്കുമ്പോൾ, ബേൺഡ് റെഡ് നിറത്തിന് മാറ്റ് ഫിനിഷ് ലഭിക്കും. മൂന്ന് പുതിയ കളർ ഓപ്ഷനുകളിലും അടിസ്ഥാന ഫ്രെയിമും അലോയ് വീലുകളും വൈറ്റി നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിനുപുറമെ ഫ്രണ്ട്, റിയർ ഫെൻഡറുകൾ സ്പോർട്ട് ഫോക്സ് എന്നിവയിൽ കാർബൺ-ഫൈബർ സ്റ്റിക്കറുകൾ നൽകിയത് മോട്ടോർസൈക്കിളിന് ഒരു പ്രീമിയം അപ്പീൽ നൽകുന്നു. RS200 മോഡലിന്റെ സീറ്റ് കവറുകളിൽ 'പൾസർ' ലോഗോ കാണാം. ഈ ചെറിയ കോസ്മെറ്റിക് പരിഷ്ക്കരണങ്ങൾ കൂടാതെ മെക്കാനിക്കൽ പരിഷ്ക്കരണവും ബൈക്കില്‍ കമ്പനി നൽകിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പൾസർ RS200- ന്റെ രൂപകൽപ്പന തികച്ചും വ്യതിരിക്തവും മസ്ക്കുലറുമാണ്. മസ്ക്കുലർ ഫ്യുവൽ ടാങ്കുമായി കൂടിച്ചേരുന്ന സ്പോർട്ടിയർ ഫ്രണ്ട് ഫെയറിംഗിനുള്ളിൽ ഒരു ജോടി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് ബജാജ് കൂട്ടിച്ചേർത്തിരിക്കുന്നത്.

199.5 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബജാജ് പൾസർ RS200 പതിപ്പിന്‍റെ ഹൃദയം. ട്രിപ്പിൾ സ്പാർക്ക് പ്ലഗുകൾ, 4 വാൽവുകൾ, ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ എന്നിവ ലഭിക്കുന്ന ഈ എഞ്ചിൻ 9750 rpm-ൽ പരമാവധി 24.5 bhp പവറും 8000 rpm-ൽ 18.6 Nm ടോര്‍ഖും ഉത്പാദിപ്പിക്കും.