Asianet News MalayalamAsianet News Malayalam

ബാറ്ററി നിര്‍മ്മാതാക്കളുമായി വോള്‍വോയുടെ പുത്തന്‍ കരാര്‍

ലിഥിയം അയേൺ ബാറ്ററികൾ ലഭ്യമാക്കുന്നതിന് മുൻനിര ബാറ്ററി നിർമാതാക്കളായ എൽ.ജി. ചെം, സി.എ.ടി.എൽ. എന്നിവരുമായി കരാര്‍ ഒപ്പിട്ട് വോൾവോ ഗ്രൂപ്പ്

Battery For Volvo Electric Vehicles
Author
Delhi, First Published May 25, 2019, 5:06 PM IST

സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോയുടെയും പോൾസ്റ്റാറിന്റെയും പുതുതലമുറ വൈദ്യുത മോഡലുകൾക്ക് ലിഥിയം അയേൺ ബാറ്ററികൾ ലഭ്യമാക്കുന്നതിന് മുൻനിര ബാറ്ററി നിർമാതാക്കളായ എൽ.ജി. ചെം, സി.എ.ടി.എൽ. എന്നിവരുമായി കരാര്‍ ഒപ്പിട്ട് വോൾവോ ഗ്രൂപ്പ്. അടുത്ത പത്തു വർഷത്തേക്കാണ് കരാര്‍. 

2025ഓടെ ആഗോളതലത്തിലെ കാർ വില്പനയുടെ പകുതിയും പൂർണമായും വൈദ്യുതീകരിച്ച കാറുകളാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ കരാർ എന്ന് വോൾവോ കാർസ് സി.ഇ.ഒ.യും പ്രസിഡന്റുമായ ഹാകെൻ സാമുവെൽസൺ വ്യക്തമാക്കി.

നിലവിലുള്ള സി.എം.എ. മോഡുലർ വാഹനങ്ങൾക്കും പുതുതായി വരാനിരിക്കുന്ന എസ്.പി.എ. 2 വാഹനങ്ങൾക്കും ആഗോളതലത്തിൽ ബാറ്ററി മോഡ്യൂളുകൾ ലഭ്യമാക്കുന്നതാണ് പുതിയ കരാറുകൾ.

Follow Us:
Download App:
  • android
  • ios