Asianet News MalayalamAsianet News Malayalam

വമ്പന്‍ കച്ചവടം, കണ്ണുനിറഞ്ഞൊരു ബൈക്ക് കമ്പനി!

പ്രതിമാസ വില്‍പ്പനയില്‍ 103.06 ശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്

Benelli India's retail sales rise 103 per cent in October 2020
Author
Mumbai, First Published Nov 16, 2020, 2:36 PM IST

2020 ഒക്ടോബറില്‍ 199 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ബെനലി. 2019ല്‍ ഇതേ കാലയളവില്‍ 98 യൂണിറ്റ് മാത്രമാണ്  കമ്പനി വിറ്റതെന്നാണ് കണക്കുകള്‍. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ(FADA) കണക്കുകള്‍ അനുസരിച്ച് പ്രതിമാസ വില്‍പ്പനയില്‍ 103.06 ശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.  

കമ്പനിയുടെ ഇംപെരിയാലെ 400-നാണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലളിതമായ രൂപകല്‍പ്പനയോടെ എത്തിയ ഈ മോഡല്‍ അവതരിപ്പിക്കപ്പെട്ട അന്നുമുതല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ബെനലി മോഡലുകളിലൊന്നാണ്. 2019 ഒക്ടോബര്‍ അവസാനവാരമാണ് വാഹനത്തെ ഇന്ത്യയില്‍ എത്തിക്കുന്നത്. ലോഞ്ച് ചെയ്ത് 10 ദിവസത്തിനുള്ളില്‍ 1,200-ല്‍ അധികം ബുക്കിംഗ് നേടിയാണ് ഇംപെരിയാലെ 400 വരവറിയിച്ചത്. ചുവപ്പ്, കറുപ്പ്, ക്രോം എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ഇംപെരിയാലെ 400-വിപണിയിലുള്ളത്.

1950കളിൽ നിർമിച്ച ബെനെലി-മോട്ടോബി റേഞ്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇംപീരിയാലെയുടെ നിർമ്മാണം. ഡബിൾ ക്രാഡിൽ സ്റ്റീൽ ട്യൂബ് ഫ്രെയിമിലാണ് വാഹനത്തിന്റെ നിർമാണം. 2017ലെ മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലായിരുന്നു ഇംപീരിയാലെ 400 ബെനെലി ആദ്യമായി അവതരിപ്പിച്ചത്.

373.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എയര്‍കൂള്‍ഡ് എന്‍ജിനാണ് ഇംപീരിയലെയുടെ ഹൃദയം. 5500 ആര്‍പിഎമ്മില്‍ 20.4 എച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍.  മുന്നില്‍ 300 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും സുരക്ഷ ഉറപ്പാക്കും. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്‍ഷന്‍.

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയിമില്‍ പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ നിര്‍മ്മാണം. ആകെ 200 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. റൗണ്ട് ഹെഡ്‌ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും എന്‍ഫീല്‍ഡ് ക്ലാസിക്കുമായി ഏറെ സാമ്യം പുലര്‍ത്തും.  ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സാഡില്‍ ബാഗ് എന്നിവയൊക്കെ ഇംപീരിയാലെയുടെ പ്രത്യേകതയാണ്. ബോഡിയിലെ ക്രോം ഫിനിഷ്, എക്സ്ഹോസ്റ്റ് എന്നിവ വിന്റേജ് ലുക്ക് നല്‍കും. 2020 ജൂലൈയിലാണ് ഇംപീരിയാലെയുടെ ബിഎസ്6 പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. 

Follow Us:
Download App:
  • android
  • ios