Asianet News MalayalamAsianet News Malayalam

കണ്ണാടി ഇല്ലാത്ത ടൂ വീലറുകള്‍ക്ക് ഇവിടെ പിടി വീഴും!

ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് കൂടി വരുന്ന സാഹചര്യത്തിലാണ് നടപടി

Bengaluru City Traffic Police Action Against Rear View Mirror With Out Two Wheeler
Author
Bengaluru, First Published Apr 17, 2021, 9:31 AM IST

റിയര്‍ വ്യൂ മിററുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാമൊരുങ്ങി ബംഗളൂരു പൊലീസ്. ഇത്തരം ടൂ വീലറുകള്‍ക്ക് 500 രൂപ പിഴയീടാക്കുമെന്ന് ബെംഗളൂരു ട്രാഫിക് പൊലീസ് വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് കൂടി വരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. ഇന്‍ഡിക്കേറ്റര്‍ ഇടാതെ ലെയ്ന്‍ മാറിയാലും വളവുകളില്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതിരുന്നാലും 500 രൂപ പിഴ ഈടാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബംഗളൂരു നഗരത്തില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ 60 ശതമാനവും ഇരുചക്രവാഹനങ്ങളാണെന്നാണ് കണക്കുകള്‍.  ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കണ്ണാടിയില്ലാത്തതിനാല്‍ പുറകില്‍ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണെന്നും  ഇന്‍ഡിക്കേറ്റര്‍ ഇടാതെ ഇരുചക്രവാഹനങ്ങള്‍ വെട്ടിത്തിരിക്കുന്നതും അപകടമുണ്ടാക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു. 

ഇടറോഡുകളിലാണ് ഇത്തരം അപകടങ്ങളില്‍ വലിയൊരു ഭാഗം അപകടങ്ങളും നടക്കുന്നത്. ഇത്തരം റോഡുകളിലൂടെ സഞ്ചരിക്കുന്നവര്‍ പരിശോധയുണ്ടാകില്ലെന്ന ധാരണയില്‍ ഹെല്‍മെറ്റ് ധരിക്കാറില്ലെന്നും പൊലീസ് പറയുന്നു. ഇതോടെയാണ് കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ ട്രാഫിക് പോലീസ് തീരുമാനിച്ചത്.  ഒരു വര്‍ഷത്തിനുള്ളില്‍ അപകടനിരക്ക് ഗണ്യമായി കുറയ്ക്കുകയാണ് ട്രാഫിക് പൊലീസ് ലക്ഷ്യമിടുന്നത്. നിലവില്‍ ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നുണ്ട്.

വരും ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് പൊലീസിന്‍റെ നീക്കം. പ്രധാന റോഡുകള്‍ക്കുപുറമേ ഇടറോഡുകളിലും പരിശോധന കര്‍ശനമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

Follow Us:
Download App:
  • android
  • ios