നാലു വര്‍ഷം മുമ്പാണ് ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ബെന്റിലിയുടെ ബെന്റേഗ എസ്‌യുവി വിപണിയിൽ എത്തിയത്. ഈ ചുരുങ്ങിയ സമയംകൊണ്ട് 20,000 യൂണിറ്റുകളുടെ ഉത്പാദനം എന്ന നാഴികക്കല്ലാണ് ബെന്റേഗ നേടിയത് എന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് നിർമ്മാതാക്കളുടെ ക്രൂ പ്ലാന്റിലാണ് 2016 ൽ അവതരിപ്പിച്ച ബെന്റേഗ ഉത്പാദിപ്പിക്കുന്നത്. അഞ്ച് പതിപ്പുകളിലും നാല് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിലും വാഹനം ഓഫർ ചെയ്തിട്ടുണ്ട്.

മണിക്കൂറിൽ 300 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 600 bhp കരുത്തും 900 Nmടോർക്കും പുറപ്പെടുവിക്കുന്ന ഇരട്ട-ടർബോചാർജ്ഡ് 6.0 ലിറ്റർ W12 ബെന്റേഗയിൽ വിപണിയിൽ എത്തിയ സമയത് ഘടിപ്പിച്ചിരിന്നത്. ഇതിന് 0-100 കിലോമീറ്റർ വേഗത വെറും 4.0 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവും. പിന്നീട് ഉറൂസിൽ നിന്നുള്ള V8 യൂണിറ്റ് എത്തി. ഈ എഞ്ചിൻ 542 bhp കരുത്തും 770 Nm ടോർക്കും സൃഷ്ടിക്കുന്നു. മോഡലിന് മണിക്കൂറിൽ 290 കിലോമീറ്റർ പരമാവധി വേഗതയും ലഭിക്കുന്നു. 0-100 കിലോമീറ്റർ വേഗത 4.4 സെക്കൻഡിനുള്ളിൽ കൈവരിക്കും.