Asianet News MalayalamAsianet News Malayalam

എത്തീ, മെഴ്‌സിഡസ്-ബെൻസ് എ-ക്ലാസ് ലിമോസിൻ

ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസ് എ-ക്ലാസ് ലിമോസിൻ ഇന്ത്യയിൽ അവതരിപ്പിച്ചു

Benz A Class Limousine Launch
Author
Mumbai, First Published Mar 29, 2021, 3:58 PM IST

ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസ് എ-ക്ലാസ് ലിമോസിൻ ഇന്ത്യയിൽ അവതരിപ്പിച്ചു. A200 പ്രോഗ്രസ്സിവ് ലൈൻ - 39.90 ലക്ഷം രൂപ, A200d പ്രോഗ്രസ്സിവ് ലൈൻ - 40.90 ലക്ഷം രൂപ, എഎംജി A35 4മാറ്റിക് - 56.24 ലക്ഷം രൂപ എന്നിങ്ങനെയാണ് മെഴ്‌സിഡസ്-ബെൻസ് എ-ക്ലാസ് ലിമോസിന്റെ എക്‌സ്-ഷോറൂം വില എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. 

സി ക്ലാസ് സെഡാന് താഴെയായി പൊസിഷൻ ചെയ്തിരിക്കുന്ന എത്തുന്ന എ ക്ലാസ് ലിമോസിൻ യഥാർത്ഥത്തിൽ സിഎൽഎ സെഡാനും, എ-ക്ലാസ് ഹാച്ച്ബാക്കിനും പകരക്കാരൻ ആയാണ് എത്തുന്നത്.  ഇന്ത്യയിലെ മെഴ്‌സിഡസ്-ബെൻസിന്റെ ഏറ്റവും വിലക്കുറവുള്ള കാർ ആണ് ഇത്. മെഴ്‌സിഡസ്-ബെൻസ് എ-ക്ലാസ് ലിമോസിൻ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ലഭ്യമായ സ്റ്റാൻഡേർഡ് പതിപ്പ് കൂടാതെ മെഴ്‌സിഡീസിന്റെ പെർഫോമൻസ് ഡിവിഷനായ എഎംജിയുടെ A35 എന്ന പതിപ്പിലും ഇന്ത്യയിൽ ലഭ്യമാണ്.

മെഴ്‌സിഡസ് ബെൻസ് A200 ലിമോസിനെ 1.3 ലിറ്റർ, നാല് സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് ലഭിക്കുന്നത്. ഈ എൻജിൻ 161 ബിഎച്ച്പി പവറും, 250 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്നു. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി (ഡിസിടി) ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നു. 8.3 സെക്കൻഡിനുള്ളിൽ 100 kmph സ്പീഡ് കൈവരിക്കാൻ സാധിക്കുന്ന എ-ക്ലാസ് A200 പതിപ്പിന് ലിറ്ററിന് 17.50 കിലോമീറ്റർ ആണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. 2.0 ലിറ്റർ, നാല് സിലിണ്ടർ എൻജിൻ ആണ് A200d എന്ന ഡീസൽ പതിപ്പിന്റെ കരുത്ത്. ഈ എൻജിൻ 148 ബിഎച്ച്പി പവറും 320 എൻഎം പീക്ക് ടോർക്കും നിർമ്മിക്കും. വിപണിയിൽ ബിഎംഡബ്ള്യു 2 സീരീസ് ഗ്രാൻ കൂപ്പെയാണ് എ-ക്ലാസ് ലിമോസിന്റെ എതിരാളി.

Follow Us:
Download App:
  • android
  • ios