2025 ഒക്ടോബറിൽ ഇന്ത്യൻ വാഹന വിപണി റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി. ടാറ്റ നെക്‌സോൺ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്കോർപിയോ, മാരുതി ഫ്രോങ്ക്സ്, ടാറ്റ പഞ്ച് എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ മറ്റ് എസ്‌യുവികൾ.
2025 ഒക്ടോബർ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന് വളരെ ലാഭകരമായ മാസമായിരുന്നു. മാരുതി സുസുക്കി, ടാറ്റ, മഹീന്ദ്ര, കിയ തുടങ്ങിയ കമ്പനികൾ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന കണക്കുകൾ രേഖപ്പെടുത്തി. പുതിയ ജിഎസ്‍ടി പരിഷ്‍കാരങ്ങളും ശക്തമായ ഉത്സവ സീസണിലെ ഡിമാൻഡും മൊത്തം വിൽപ്പന 466,814 യൂണിറ്റായി ഉയർത്തി. 2024 ഒക്ടോബറിൽ വിറ്റഴിച്ച 397,947 യൂണിറ്റുകളേക്കാൾ വളരെ കൂടുതലാണ് ഇത്. ഈ കാലയളവിൽ അഞ്ച് എസ്‌യുവികൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉണ്ടായിരുന്നത്.
ടാറ്റ നെക്‌സോൺ
ടാറ്റ നെക്‌സോൺ (ഐസിഇ + ഇവി) വീണ്ടും എസ്‌യുവി വിഭാഗത്തിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 2025 ഒക്ടോബറിൽ അതിന്റെ മൊത്തം വിൽപ്പന 22,083 യൂണിറ്റായിരുന്നു, 2024 ഒക്ടോബറിലെ 14,759 യൂണിറ്റുകളിൽ നിന്ന് 50% വർധന. ഈ മാസം മുഴുവൻ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ കൂടിയായിരുന്നു ഇത്.
മഹീന്ദ്ര സ്കോർപിയോ മൂന്നാമൻ
ഹ്യുണ്ടായി ക്രെറ്റ രണ്ടാം സ്ഥാനം നിലനിർത്തി. മൊത്തം വിൽപ്പന 18,381 യൂണിറ്റായി, കഴിഞ്ഞ വർഷത്തേക്കാൾ 5% വർധന. ക്രെറ്റയുടെ ICE മോഡൽ, ക്രെറ്റ N ലൈൻ, ക്രെറ്റ ഇലക്ട്രിക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മഹീന്ദ്ര സ്കോർപിയോ മൂന്നാം സ്ഥാനം നേടി. 2025 ഒക്ടോബറിൽ രാജ്യവ്യാപകമായി 17,880 യൂണിറ്റുകൾ ഡീലർമാർക്ക് അയച്ചു, മുൻ വർഷത്തേക്കാൾ 14% വർധന.
മാരുതി സുസുക്കി ഫ്രോങ്ക്സ്
മാരുതി സുസുക്കി ഫ്രോങ്ക്സ് മികച്ച പ്രകടനം കാഴ്ചവച്ചു, ടാറ്റ പഞ്ചിനെ മറികടന്ന് നാലാം സ്ഥാനത്തെത്തി. മൊത്തം വിൽപ്പന 17,003 യൂണിറ്റായി, വാർഷികാടിസ്ഥാനത്തിൽ (YoY) 4% വളർച്ച. ടാറ്റ പഞ്ചിന്റെ വിൽപ്പന കഴിഞ്ഞ വർഷത്തെ 15,740 യൂണിറ്റുകളിൽ നിന്ന് 7% വർധനവോടെ 16,810 യൂണിറ്റുകളായി ഉയർന്നു. എങ്കിലും, ഇപ്പോൾ അത് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.


