Asianet News MalayalamAsianet News Malayalam

Passenger Vehicle Sales : യാത്രാവാഹന വില്‍പ്പനയിലും രജിസ്ട്രേഷനിലും ഇടിവ്, ആശങ്കയില്‍ ഡീലര്‍മാര്‍

രാജ്യത്തെ യാത്രാ വാഹന വില്‍പ്പനയിലും രജിസ്ട്രേഷനിലും വന്‍ ഇടിവ്.  ഒമിക്രോണ്‍ വകഭേദത്തിന്‍റെ വരവ് വീണ്ടും ഭീതിയില്‍ ആഴ്ത്തിയെന്നും ഇത് മൊത്തത്തിലുള്ള വാഹന ആവശ്യകതയെ ബാധിക്കുമെന്നും ഡീലര്‍മാരുടെ സംഘടന

Big drop in passenger vehicle sales and registrations in November 2021
Author
Delhi, First Published Dec 8, 2021, 2:37 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: 2021 നവംബറിൽ രാജ്യത്തെ പാസഞ്ചർ വാഹന രജിസ്‌ട്രേഷനില്‍ (Passenger vehicle) വമ്പന്‍ ഇടിവ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്  19.44% ഇടിഞ്ഞ് 2,40,234 യൂണിറ്റുകളായി. വാഹന്‍ പോര്‍ട്ടലിനെ (VAHAN) അടിസ്ഥാനമാക്കി രാജ്യത്തെ വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (FADA) പുറത്തുവിട്ട ഡാറ്റ ഉദ്ദരിച്ച്  ഇക്കണോമിക്ക് ടൈംസ് ഓട്ടോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Big drop in passenger vehicle sales and registrations in November 2021

ആഗോളതലത്തിലെ ചിപ്പ് ക്ഷാമമാണ് ഈ ഇടിവ് പ്രധാന കാരണം. ഇതിനുപുറമെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിർത്താതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും മൂലമുള്ള വിളനാശവും ഉയർന്ന ഏറ്റെടുക്കൽ വിലയും ഇന്ധനച്ചെലവും ഉപഭോക്താക്കളെ അകറ്റിനിർത്തിയെന്നും പുതിയ കൊവിഡ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ വരവ് വീണ്ടും രാജ്യത്തെ മുഴുവൻ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണെന്നും ഇത് മൊത്തത്തിലുള്ള വാഹന ആവശ്യകതയെ കൂടുതൽ ബാധിക്കുമെന്നും ഡീലര്‍മാരുടെ സംഘടന പറയുന്നു. 

മുച്ചക്ര വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഒഴികെ എല്ലാ സെഗ്‌മെന്റുകളും 2021 നവംബറില്‍ പ്രതിസന്ധിയെ നേരിട്ടു. ഇരുചക്രവാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന 0.75 ശതമാനം ഇടിഞ്ഞ് 14,33,855 യൂണിറ്റില്‍ എത്തി. 2020 നവംബറിലെ 14,44,762 യൂണിറ്റിൽ നിന്നാണ് ഈ ഇടിവ്. ഡീലർമാരുടെ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, വിവിധ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലെ (ആർടിഒ) മൊത്തം വാഹന രജിസ്ട്രേഷൻ കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് 2.70% ഇടിഞ്ഞ് 18,17,600 യൂണിറ്റായി കുറഞ്ഞു എന്നാണ് കണക്കുകള്‍. 

Big drop in passenger vehicle sales and registrations in November 2021

ദീപാവലിയും വിവാഹ സീസണും ഉണ്ടായിരുന്നിട്ടും നവംബറിലെ ഓട്ടോ റീട്ടെയിൽ നെഗറ്റീവ് ആയിരുന്നുവെന്ന് ഫാഡ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മഴ പാർട്ടിയെ കൂടുതൽ തകർത്തു. ഗ്രാമീണ ഇന്ത്യ ശക്തിയുടെ ലക്ഷണങ്ങൾ കാണിക്കുന്നത് വരെ, മൊത്തത്തിലുള്ള റീട്ടെയിൽ ദുർബലമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

"കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ടൂവീലര്‍ സെഗ്‌മെന്റ് ഏതാണ്ട് തുല്യമായ വിൽപ്പനയാണ് കണ്ടത് (അത് തന്നെ ഒരു മോശം വർഷമായിരുന്നു), ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലൊഴികെ വിവാഹ സീസണും പുനരുജ്ജീവനത്തിന് സഹായിക്കാത്തതിനാൽ മൊത്തത്തിലുള്ള വാങ്ങല്‍ കുറവായിരുന്നു. ഇതിനുപുറമെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിർത്താതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും മൂലമുള്ള വിളനാശവും ഉയർന്ന ഏറ്റെടുക്കൽ വിലയും ഇന്ധനച്ചെലവും ഉപഭോക്താക്കളെ അകറ്റിനിർത്തി. കൂടാതെ, അന്വേഷണ തലത്തിൽ വർദ്ധനവിന്റെ ലക്ഷണങ്ങളൊന്നുമില്ല, ഇത് ആശങ്കയ്ക്ക് വലിയ കാരണമാണ്..”അദ്ദേഹം പറഞ്ഞു.

Big drop in passenger vehicle sales and registrations in November 2021

"സെമി കണ്ടക്ടര്‍ ചിപ്പ്  ക്ഷാമത്തിന്റെ ആഘാതം യാത്രാ വാഹന സെഗ്മെന്‍റ് നേരിടുന്നു. പുതിയ ലോഞ്ചുകൾ ഉപഭോക്താവിന്റെ താൽപ്പര്യം ഉയർത്തുന്നുണ്ടെങ്കിലും, വിതരണത്തിന്റെ അഭാവം പ്രശ്‍നമാണ്.  ദീർഘിപ്പിച്ച കാത്തിരിപ്പ് കാലയളവ് ഇപ്പോൾ ഉപഭോക്താക്കളെ പരിഭ്രാന്തരാക്കാൻ തുടങ്ങിയിരിക്കുന്നു, ഇത് വാഹനം വാങ്ങുന്നതിലുള്ള താൽപ്പര്യം നഷ്‌ടപ്പെടുത്തും... ”ഗുലാത്തി കൂട്ടിച്ചേർത്തു.

അതേസമയം വാണിജ്യ വാഹനങ്ങൾ 2020 നവംബറിലെ 50,644 യൂണിറ്റുകളിൽ നിന്ന് 2021 നവംബറിൽ 13.32% വർധിച്ച് 57,389 യൂണിറ്റായി. ഡീസൽ വില റെക്കോർഡ് ഉയർന്നതോടെ സിഎൻജി വാഹനങ്ങളുടെ ആവശ്യക്കാര്‍ കൂടി. എന്നാല്‍ ഈ ഉയര്‍ന്ന ആവസ്യം നിറവേറ്റാൻ കഴിയുന്നില്ല. മൊറട്ടോറിയം ലഭിച്ച ഉപഭോക്താക്കൾക്ക് കടുത്ത പണലഭ്യതയും സാമ്പത്തിക ലഭ്യതക്കുറവും വിൽപ്പനയ്ക്ക് തടസമാകുന്നുവെന്നും ഫാഡ പറയുന്നു.  ഈ വർഷം നവംബറിൽ 40,493 യൂണിറ്റ് മുച്ചക്ര വാഹനങ്ങളാണ് വിറ്റത്. 2020ല്‍ ഇതേ മാസത്തെ 24,269 യൂണിറ്റുകളിൽ നിന്ന് ഉയർന്ന റീട്ടെയിൽ വിൽപ്പന വളർച്ചയാണ് സംഭവിച്ചത്. 

Big drop in passenger vehicle sales and registrations in November 2021

വാഹനവിപണിയുടെ ഭാവിയെക്കുറിച്ച് സംസാരിച്ച ഫാഡയുടെ പ്രസിഡന്‍റ്, കോവിഡ് ഒമിക്രോണ്‍ വേരിയന്‍റിന്‍റെ വരവ് വീണ്ടും രാജ്യത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്നും ഇത് മൊത്തത്തിലുള്ള വാഹന ആവശ്യകതയെ കൂടുതൽ ബാധിക്കുമെന്നും പറഞ്ഞു. പൂർണ്ണമായി തുറക്കാൻ പദ്ധതിയിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും അവരുടെ പദ്ധതികൾ വീണ്ടും മാറ്റിവെക്കുകയും വീട്ടിലിരുന്ന് ജോലി/പഠനം അനുവദിക്കുകയും ചെയ്‍തു. ഉയർന്ന ഉൽപ്പാദനച്ചെലവും ഉയർന്ന ഇന്ധനച്ചെലവും കാരണം വിലക്കയറ്റം ഉപഭോക്താക്കളുടെ ദുരിതങ്ങൾ വർദ്ധിപ്പിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏതാനും മാസങ്ങൾക്കുള്ളിൽ ചിപ്പ് ക്ഷാമം കുറയുമെന്നും അതിനാൽ വാഹനങ്ങളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുകയും വിൽപ്പന വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഫാഡ, ഇരുചക്രവാഹന വിപണിയില്‍, വിൽപ്പനയിലെ വളർച്ചയ്ക്ക് ഉത്തേജകമായി പ്രവർത്തിക്കുന്ന ആകർഷകമായ സ്‍കീമുകൾ പ്രഖ്യാപിക്കാൻ എല്ലാ നിര്‍മ്മാതാക്കളോടും അഭ്യർത്ഥിച്ചു. 

Big drop in passenger vehicle sales and registrations in November 2021

അതീവ ജാഗ്രത പുലർത്തുന്നതായും പുതിയ കോവിഡ് വേരിയന്റിനൊപ്പം ഇന്ത്യയില്‍ മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഫാഡ പറഞ്ഞു. വാക്‌സിനേഷൻ പ്രവര്‍ത്തനങ്ങലുമായി അതിവേഗം മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ഫാഡ അഭ്യർത്ഥിച്ചു. 

Big drop in passenger vehicle sales and registrations in November 2021 

Follow Us:
Download App:
  • android
  • ios