ഔദ്യോഗിക വാഹനത്തില്‍ സണ്‍ ഫിലിം ഒട്ടിച്ച എംഎല്‍എ പൊലീസിന്‍റെ പരിശോധനയില്‍ കുടുങ്ങി. ബിഹാറിലെ ഭരണകക്ഷി എംഎല്‍എയായ പ്രദീപ് സിങ്ങാണ് പാറ്റ്‌നാ പൊലീസിന്‍റെ വാഹന പരിശോധൻയില്‍ കുടുങ്ങിയത്. 

പതിവ് വാഹനപരിശോധനയ്ക്കിടെ എംഎല്‍എയുടെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഫോര്‍ച്യൂണര്‍ പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ ഗ്ലാസുകളില്‍ കൂളിങ്ങ് ഫിലിം കണ്ടെത്തിയത്. 

തുടര്‍ന്ന് ഇത് എംഎല്‍എയുടെ ഔദ്യോഗിക വാഹനമാണെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നയാള്‍ പൊലീസിനോട് പറഞ്ഞു. പക്ഷേ ഉദ്യോഗസ്ഥര്‍ അത് മുഖവിലയ്ക്കെടുക്കാതെ പിഴയെഴുതി നല്‍കി. 500 രൂപയാണ് പിഴയിട്ടത്. സംഭവത്തിന്‍റ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

അതേസമയം  എംഎല്‍എയുടെ വാഹനത്തില്‍ നിയമംലംഘിച്ച് ബീക്കണ്‍ ലൈറ്റുകളും സൈറണുകളുമുള്‍പ്പെടെ നിരവധി ഫിറ്റുങ്ങുകളും കാണാം. പിഴയെഴുതി നല്‍കിയതിനൊപ്പം വാഹനത്തിലെ കോ-ഡ്രൈവര്‍ സീറ്റിലിരിന്ന സീറ്റ് ബെല്‍റ്റിട്ടയാളെ  അഭിനന്ദിച്ച പൊലീസ് മറ്റ് നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതും ശ്രദ്ധേയമാണ്.