Asianet News MalayalamAsianet News Malayalam

കുടുംബം വിലക്കിയപ്പോള്‍ രാജകുമാരി പറഞ്ഞുണ്ടാക്കിയ ആ കാര്‍ ലേലത്തില്‍ സ്വന്തമാക്കി അജ്ഞാതന്‍!

കടുത്ത മത്സരത്തിനൊടുവിൽ പേര് വെളിപ്പെടുത്താത്ത ബ്രിട്ടീഷുകാരനാണ് കാർ സ്വന്തമാക്കിയതെന്ന് ലേലസ്ഥാപനമായ സിൽ‌വർ ‌സ്റ്റോൺ ഓക്ഷൻസ് അറിയിച്ചു.

Black Ford Escort Car driven by Princess Diana auctioned
Author
First Published Aug 29, 2022, 11:19 AM IST

ബ്രിട്ടീഷ് രാജകുമാരിയായ ഡയാന ഉപയോഗിച്ചിരുന്ന കാർ 6.50 ലക്ഷം പൗണ്ടിന് ലേലത്തില്‍ വിറ്റു. ഇത് ഏകദേശം ആറ് കോടി രൂപയില്‍ അധികം വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. 1980കളിൽ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന കറുത്ത 'ഫോർഡ് എസ്‌കോർട്ട് ആർ‌.എസ് ടർബോ സീരീസ് 1 കാറാണ് ലേലത്തിൽ വിറ്റത്. കടുത്ത മത്സരത്തിനൊടുവിൽ പേര് വെളിപ്പെടുത്താത്ത ബ്രിട്ടീഷുകാരനാണ് കാർ സ്വന്തമാക്കിയതെന്ന് ലേലസ്ഥാപനമായ സിൽ‌വർ ‌സ്റ്റോൺ ഓക്ഷൻസ് അറിയിച്ചു.

1985 മുതൽ 1988 വരെ ഡയാന എസ്കോർട്ട് ഓടിച്ചിരുന്നു. 25,000 മൈലിൽ താഴെ ദൂരമാണ് കാർ ഓടിയത്. ബ്രിട്ടനും ഡയാനയുടെ ലോകമെമ്പാടുമുള്ള ആരാധകരും ഡയനായുടെ 25-ആം ചരമ വാർഷികം ആചരിക്കാൻ ഒരുങ്ങുന്നതിനിടെ ശനിയാഴ്ചയായിരുന്നു ലേലം. 1997 ആഗസ്റ്റ് 31ന് പാരീസിലുണ്ടായ കാര്‍ അപകടത്തിലാണ് ഡയാന രാജകുമാരി മരിച്ചത്.  കഴിഞ്ഞ വർഷം ഡയാന ഉപയോഗിച്ച മറ്റൊരു ഫോർഡ് എസ്‌കോർട്ട് 52,000 പൗണ്ടിന് (48.86 ലക്ഷം രൂപ) ലേലത്തിൽ വിറ്റിരുന്നു.

രാജകുമാരിയുടെ കാര്‍ ലേലം, കിട്ടിയത് അപ്രതീക്ഷിത വില!

ലോകമെങ്ങും ആരാധകരുള്ള വ്യക്തിയായിരുന്നു ബ്രിട്ടീഷ് രാജകുമാരി ഡയാന. ജീവിച്ചിരുന്നപ്പോഴും മരണശേഷവും അവർ ആഘോഷിക്കപ്പെടുകയാണ്. ബ്രിട്ടീഷ് രാജകുമാരൻ ചാൾസിന്റെ കൈപിടിച്ച് രാജകുടുംബത്തിലെ അംഗമായ ഡയാനയുടെ വസ്ത്രങ്ങളാകട്ടെ ആഭരണങ്ങളാകട്ടെ അവർക്കേറെ പ്രിയപ്പെട്ട അവരുടെ കറുകളാകട്ടെ, എല്ലാം ഇന്നും ലോകത്തിന് വളരെയേറെ പ്രിയപ്പെട്ടതാണ്. ഈ ലോകത്തോട് വിട പറഞ്ഞിട്ട് വർഷങ്ങളായിട്ടും ഇന്നും ഡയാനയുടെ കാറുകളോടില്ല പ്രണയം സംസാരവിഷയമാണ്. വൻ വില കൊടുത്താണ് പലരും ഡയാനയുടെ കാറുകൾ ലേലത്തിൽ സ്വന്തമാക്കാറുള്ളത്. 

രാജകുമാരിക്ക് വേണ്ടി മാത്രം ഫോര്‍ഡ് നിര്‍മ്മിച്ച കാര്‍
വളരെ പ്രത്യേകതകളുള്ള വാഹനമാണ് ഡയാനയുടെ ഫോർഡ് എസ്കോർട്ട് ആർ എസ് 2 ടർബോ. 1981-ൽ ആണ് ഡയാനയും ചാൾസും വിവാഹിതരാകുന്നത്. വിവാഹത്തിന് ഒരു മാസം മുൻപ് ചാൾസ് രാജകുമാരൻ സ്നേഹസമ്മാനമായി സിൽവർ നിറത്തിലുള്ള  ഫോർഡ് എസ്കോർട്ട് ഘിയ സെഡാൻ സമ്മാനമായി നൽകി. എന്നാൽ കാറിന് കേവലം 79 bhp കരുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ കാറിന്റെ കൺവേർട്ടിബിൾ പതിപ്പ് തയ്യാറാക്കാനായി ഡയാന ഫോർഡിനെ സമീപിച്ചു. അവർക്ക് ലഭിച്ച കടും ചുവപ്പ് നിറത്തിലുള്ള കാറായിരുന്നു. 

ബാറ്ററിക്ക് കാറിനേക്കാൾ വില, വില്‍ക്കാമെന്ന് വച്ചപ്പോള്‍ ആക്രിവില; സ്‍തംഭിച്ച് കുടുംബം!

എന്നാല്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ സുരക്ഷാ സംഘം, കടും ചുവപ്പ് നിറത്തിലുള്ള കാറിൽ ഡയാന  സഞ്ചരിക്കുന്നത് സുരക്ഷാ ഭീഷണിക്ക് കാരണമായേക്കും എന്ന് ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ തലപ്പത്ത് തന്നെ ഇത് ചര്‍ച്ചയായി. തുടർന്ന് ഡയാന രാജകുമാരിക്ക് ഫോർഡ് എസ്കോർട്ടിന്റെ അപൂർവ പതിപ്പിൽ ഒന്നായ ഫോർഡ് എസ്കോർട്ട് RS2 ടർബോ നൽകാം എന്ന തീരുമാനമുണ്ടായി. എന്നാൽ വെള്ള നിറത്തിലാണ് ഫോർഡ് കമ്പനി ഈ കാർ പുറത്തിറക്കിയിരുന്നത്. 

ഒടുവില്‍ ഡയാനയുടെ ഇഷ്‍ടാനുസരണം കറുത്ത നിറത്തിൽ കമ്പനി വാഹനം നിർമ്മിച്ച് നൽകി. രാജകുമാരിക്ക് ഫോർഡ് എസ്കോർട്ട് RS2 ടർബോ ആണ് നൽകിയത്. പല സുരക്ഷാ ക്രമീകരണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫോർഡ് എസ്കോർട്ട് ആർഎസ്2 ടർബോയ്ക്ക് ഫോർഡിന്റെ 1.6 എൽ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഹൃദയം. 

ഇന്ത്യയോട് അവസാന "ടാറ്റാ ബൈ ബൈയും" പറഞ്ഞ് ഫോര്‍ഡ്, ആ കിടിലന്‍ പ്ലാന്‍റ് ഇനി ടാറ്റയ്ക്ക് സ്വന്തം!

Follow Us:
Download App:
  • android
  • ios