ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബ്ലാക്ക്സ്മിത്ത് ഇലക്ട്രിക് നിരയിലെ B2, B3, B4, B4 പ്ലസ് എന്നിവയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്. ബുക്കിംഗ് തുക 1,000 രൂപയാണെന്ന് ഫിനാന്ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

2019-ല്‍ ബ്ലാക്ക്‌സ്മിത്ത് B3 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടിരുന്നു. വ്യക്തിഗത ഗതാഗതത്തിനും ലോജിസ്റ്റിക്‌സിനും ആഗ്രഹിക്കുന്നവര്‍ക്ക് B4, B4 പ്ലസ് മോഡലുകള്‍ വാങ്ങാവുന്നതാണ്. ഇന്റലിജന്റ് ബ്ലൂടൂത്ത് BMS-നൊപ്പം NMC ബാറ്ററി പായ്ക്കും 5 കിലോവാട്ട് എസി മോട്ടോറുള്ള സ്‌കൂട്ടറിന് ലഭിക്കുന്നു. 96 Nm ടോർക്ക് ആണ് റേറ്റ് ചെയ്‍തിരിക്കുന്നത്. ജിപിഎസും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഡയല്‍ വാഹനത്തില്‍ ഒരുങ്ങുന്നു.

മോഡലുകള്‍ നാല് മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ട്രാഫിക് സിഗ്‌നലുകളുമായി സമന്വയിപ്പിക്കുന്ന പുതിയ ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഉണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 210 mm ആണ്. കുട്ടികള്‍ക്കായി ഒരു സ്ലൈഡിംഗ് ഫുട്റെസ്റ്റും ബാക്ക്റെസ്റ്റും കംഫര്‍ട്ട് ആംഗിളിനെ സൂചിപ്പിക്കുന്നു. ശ്രേണിയുടെ അടിസ്ഥാനത്തില്‍, പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.