ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി‌എം‌ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ 2 സീരീസ് ഗ്രാൻ കൂപ്പെ ബ്ലാക്ക് ഷാഡോ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനം കമ്പനിയുടെ ചെന്നൈ പ്ലാന്റിൽ ആണ് പ്രാദേശികമായി അസംബിൾ ചെയ്തതാണ്. ഈ മോഡലിന് സാധാരണ സ്‌പോർട്ട് ലൈൻ മോഡലിനെക്കാൾ 3 ലക്ഷം രൂപ കൂടുതലാണ്. 42.30 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം എത്തുന്നതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

2.0 ലിറ്റർ ടർബോ-ഡീസൽ 188 bhp കരുത്തും 400 Nm ടോര്‍ക്കും  ഉത്പാദിപ്പിക്കും. എട്ട്-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ആണ് ട്രാന്‍സ്‍മിഷന്‍. ആൽപൈൻ വൈറ്റ്, ബ്ലാക്ക് സഫയർ എന്നീ നിറങ്ങളിൽ 24 യൂണിറ്റുകൾ മാത്രമാവും വിൽപ്പനയ്ക്ക് എത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. 

ആറ് വ്യത്യസ്‍ത ഡിസൈനുകളുള്ള ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക്കൽ മെമ്മറി ഫംഗ്ഷനോടുകൂടിയ പുതുതായി രൂപകൽപ്പന ചെയ്ത സ്പോർട്ട് സീറ്റുകൾ, കാർബൺ മൈക്രോഫിൽറ്ററുള്ള രണ്ട്-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഒരുങ്ങുന്നു. എക്സ്റ്റീരിയർ മിറർ ക്യാപ്സ്, എക്‌സ്‌ഹോസ്റ്റ് ടെയിൽ പൈപ്പുകൾ, പുതിയ മെഷ് ഗ്രില്ല്, ‘M' പെർഫോമൻസ് റിയർ ലിപ് സ്‌പോയിലർ എന്നിവ പോലുള്ള പ്രമുഖ ഭാഗങ്ങളിൽ ബ്ലാക്ക് ഇൻസേർട്ടുകളും ലഭിക്കും. വയർലെസ് ചാർജിംഗ്, റിവേർസിംഗ് അസിസ്റ്റുള്ള റിയർ വ്യൂ ക്യാമറ, 12.3 ഇഞ്ച് MID, ആപ്പിൾ കാർ‌പ്ലേയ്‌ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെർച്വൽ അസിസ്റ്റന്റ്, ഫ്രെയിംലെസ് ഡോറുകൾ എന്നിവ ലഭിക്കുന്നു.