Asianet News MalayalamAsianet News Malayalam

ജര്‍മ്മന്‍ കരുത്തില്‍ ഇന്ത്യന്‍ നിരത്തുകളെ പിടിച്ചുകെട്ടാന്‍ അവന്‍ എത്തിക്കഴിഞ്ഞു!

2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ട്വിന്‍പവര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ ഷാഡോ എഡിഷന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 252 ബിഎച്ച്‍പി കരുത്തില്‍ 350 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

BMW 3 Series Gran Turismo launched in India
Author
Delhi, First Published Aug 21, 2020, 10:27 PM IST

ദില്ലി: ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പുതിയ 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ ഷാഡോ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ ഷാഡോ എഡിഷന് 42.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ബ്രാന്‍ഡിന്റെ എല്ലാ ഡീലര്‍ഷിപ്പുകളിലും പെട്രോള്‍ വേരിയന്റില്‍ ഈ പതിപ്പ് ലഭ്യമാകും.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ട്വിന്‍പവര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ ഷാഡോ എഡിഷന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 252 ബിഎച്ച്‍പി കരുത്തില്‍ 350 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. വെറും 6.1 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ക്യാബിനകത്ത് ഗ്രാന്‍ ടൂറിസ്‌മോ ഷാഡോ എഡിഷന് അലുമിനിയം ഡോര്‍ സില്‍ പ്ലേറ്റുകള്‍, എം സ്‌പോര്‍ട്‌സ് ലെതര്‍ സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് ലൈറ്റിംഗ്, ക്രോംഡ് എയര്‍-കോണ്‍ വെന്റുകള്‍ എന്നിവ ലഭിക്കുന്നു. ഇതിന് കോംപ്ലിമെന്ററി ആക്‌സസറിയായി യൂണിവേഴ്സല്‍ വയര്‍ലെസ് ചാര്‍ജിംഗും ഇടംപിടിക്കുന്നുണ്ട്.

അതോടൊപ്പം അപ്‌ഹോള്‍സ്റ്ററി തെരഞ്ഞെടുക്കലില്‍ സെന്‍സെടെക് ബ്ലാക്ക് / റെഡ് ഹൈലൈറ്റ്, ബ്ലാക്ക് സെന്‍സറ്റെക് വെനെറ്റോ ബീജും/ വെനെറ്റോ ബീജ് എന്നിവയും ലഭ്യമാണ്.

ആല്‍പൈന്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍ മെറ്റാലിക്, മെല്‍ബണ്‍ റെഡ് മെറ്റാലിക്, എസ്റ്റോറില്‍ ബ്ലൂ മെറ്റാലിക് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ ആഢംബര വാഹനം തെരഞ്ഞെടുക്കാന്‍ സാധിക്കും.

Follow Us:
Download App:
  • android
  • ios