ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പുതിയ 4 സീരീസ് കൺവേർട്ടിബിൾ അവതരിപ്പിച്ചു. ജൂണിൽ പുറത്തിറങ്ങിയ 4 കൂപ്പെയ്ക്ക് ശേഷമുള്ള വാഹനനിരയിലെ രണ്ടാമത്തെ മോഡലാണ് G23 എന്ന കോഡ് നാമമുള്ള ഈ മോഡൽ എന്നാണ് റിപ്പോര്‍ട്ടുകള്‍.

പഴയ 4 സീരീസ് കൺവേർട്ടിബിളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫ്രണ്ട്, റിയർ ട്രാക്ക് യഥാക്രമം 28 mm, 18 mm വീതിയുള്ളതാണ്. മെറ്റാലിക് വെർഡെ ഗ്രീൻ പെയിന്റ് സ്കീമിൽ വാഹനം എത്തുന്നു. മികച്ച ശബ്ദ, താപ സൗകര്യങ്ങളും വാഹനത്തിലുണ്ട്. സോഫ്റ്റ് ടോപ്പിനെ സംബന്ധിച്ചിടത്തോളം, ഫാബ്രിക് റൂഫിന്റെ നിർമ്മാണം പഴയ മോഡലിനെക്കാൾ 40 ശതമാനം ഭാരം കുറഞ്ഞതാണെന്നും ബിഎംഡബ്ല്യു പറയുന്നു. സോഫ്റ്റ് ടോപ്പ് സ്റ്റാൻഡേർഡായി കറുപ്പിലും ഒരു ഓപ്ഷനായി ആന്ത്രാസൈറ്റ് സിൽവർ ഇഫക്റ്റിലും വരുന്നു. വലിയ കിഡ്നി ഗ്രില്ലും സ്റ്റൈലിഷ് പിൻഭാഗവും വാഹനത്തിന് ലഭിക്കുന്നു.

ബിഎംഡബ്ല്യു ഡിസ്‍പ്ലേ കീ, നെക്ക് വാമറുകൾ, പാർക്കിംഗ് അസിസ്റ്റ്, ഹെഡ് അപ്പ് ഡിസ്പ്ലേ എന്നിവയും വാഹനത്തിൽ ഉണ്ട്. ലെയിൻ ഡിപ്പാർച്ചർ, ഫ്രണ്ട് കൊളീഷൻ, സ്പീഡ് ലിമിറ്റ് വാർണിംഗുകൾ പോലുള്ള നിരവധി ഡ്രൈവർ സഹായ ഫീച്ചറുകളും ഉണ്ട്.

ഡ്രോപ്പ്-ടോപ്പ് അതിന്റെ പ്രധാന 19 ഇഞ്ച് M-സ്പെക്ക് വീലുകളുമായി എത്തുന്നു. ആകർഷകമായ എൽഇഡി ഹെഡ്‌ലാമ്പുകൾ ബി‌എം‌ഡബ്ല്യുവിന്റെ ലേസർലൈറ്റിനൊപ്പം ഒരു ഓപ്‌ഷണൽ എക്സ്ട്രയായി ലഭിച്ചേക്കും എന്നും റിപ്പോര്‍ട്ടകളുണ്ട്.