Asianet News MalayalamAsianet News Malayalam

സെവന്‍ സീരീസ് ടു ടോൺ സ്പെഷ്യൽ എഡിഷനുമായി ബിഎംഡബ്ല്യു

ആഡംബര പ്രീമിയം സെഡാനായ 7 സീരീസിന്റെ സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു

BMW 7 Series Two Tone Special Edition Unveiled
Author
Mumbai, First Published May 1, 2021, 4:14 PM IST

ആഡംബര പ്രീമിയം സെഡാനായ 7 സീരീസിന്റെ സ്പെഷ്യൽ എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. 2021 ഷാങ്ഹായി ഓട്ടോ ഷോയിലാണ് വാഹനത്തിന്‍റെ അവതരണം എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കളർ ഓപ്ഷനിലാണ് വാഹനം എത്തുന്നത്. കശ്‍മീർ സിൽവർ മെറ്റാലിക്കും അവെൻ‌ചുറൈൻ റെഡ് മെറ്റാലിക്കും സമന്വയിപ്പിച്ചിരിക്കുന്ന ഈ കളര്‍ ഓപ്‍ഷന്‍ തന്നെയാണ് വാഹനത്തിന്‍റെ മുഖ്യ സവിശേഷതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് വിപണിക്കായി മാത്രമാണ് ബെസ്പോക്ക് പെയിന്റ് സ്കീം ബിഎംഡബ്ല്യു അവതരിപ്പിക്കുന്നത്. മാത്രമല്ല, ഈ മോഡലിന്റെ വെറും 25 യൂണിറ്റുകൾ മാത്രമേ കമ്പനി നിർമ്മിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ടുകള്‍. 

ഷോൾഡർ-ലൈനിലാണ് ബി‌എം‌ഡബ്ല്യു 7 സീരീസ് ടു-ടോൺ സ്പെഷ്യൽ എഡിഷനിലെ നിറങ്ങളെ വിഭജിക്കുന്നത്. വിംഗ് മിററുകൾ, ബോണറ്റ്, പില്ലറുരകൾ, മേൽക്കൂര എന്നിവയ്ക്കുള്ള സിൽവർ മെറ്റാലിക് ഫിനിഷ് സൂക്ഷ്മവും പ്രീമിയം അപ്പീലുമാണ് നൽകുന്നത്. മുൻവശത്ത് കാണപ്പെടുന്ന ചുവന്ന മെറ്റാലിക് പെയിന്റ് ഹെഡ്‌ലാമ്പുകൾക്ക് താഴെയായുള്ള ഭാഗത്തേക്ക് നൽകിയിരിക്കുന്നു.

6.6 ലിറ്റർ V12 എഞ്ചിനാണ് 7 സീരീസിന്റെ സ്പെഷ്യൽ എഡിഷന് കരുത്തേകുന്നത്. നിരവധി അന്താരാഷ്ട്ര വിപണികളിൽ 7 സീരീസിന്റെ മുകളിലുള്ള M760Li xDrive വേരിയന്റ് ഉപയോഗിക്കുന്ന അതേ എഞ്ചിനാണിതെന്നാണ് സൂചന. ഈ എൻജിൻ പരമാവധി 577 bhp കരുത്തും 850 Nm ടോർക്കും ഉത്പാദിപ്പിക്കും. മെർസിഡീസ് ബെൻസ് എസ്-ക്ലാസായിരിക്കും ബി‌എം‌ഡബ്ല്യു 7 സീരീസിന്‍റെ മുഖ്യ എതിരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ

Follow Us:
Download App:
  • android
  • ios