Asianet News MalayalamAsianet News Malayalam

ഈ കമ്പനി ഇന്ത്യയിലെ വണ്ടി വില കൂട്ടുന്നു

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഇന്ത്യയിൽ വാഹന വില വർധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

BMW and Mini India car prices to increase from November 2020
Author
Mumbai, First Published Oct 12, 2020, 2:49 PM IST

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഇന്ത്യയിൽ വാഹന വില വർധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് . ബി എം ഡബ്ല്യു, മിനി മോഡലുകളുടെ വിലയിൽ മൂന്നു ശതമാനം വരെ വർധന നടപ്പാക്കാനാണു കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബർ ഒന്നു മുതൽ വില വര്‍ദ്ധന നിലവില്‍ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിർമാണ ചെലവിൽ നേരിട്ട വർധനയും വിദേശ നാണയ വിനിമയ നിരക്കിൽ രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ചയുമൊക്കെ മുൻനിർത്തിയാണ് തീരുമാനം. വില വർധിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ബിഎംഡബ്ല്യു ഫിനാൻഷ്യൽ സർവീസസിൽ നിന്നുള്ള സമഗ്രമായ വാഹന വായ്പാ പദ്ധതികളിലൂടെയും ഡീലർഷിപ്പുകളിലെ മികച്ച സേവനത്തിലൂടെയും വില വർദ്ധനവിലൂടെ നേരിടുന്ന വെല്ലുവിളിയെ മറികടക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

മികച്ച ഉൽപന്നങ്ങൾക്കൊപ്പം ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ഉപഭോക്തൃ സേവനവും ഉറപ്പാക്കാനാണു ബിഎംഡബ്ല്യു ഗ്രൂപ് ഇന്ത്യ നിരന്തരം ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വിക്രം പവ്വ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios