Asianet News MalayalamAsianet News Malayalam

പുത്തന്‍ മാക്സി സ്‍കൂട്ടറുമായി ബിഎംഡബ്ല്യു

ഏകദേശം 100 ഉപഭോക്താക്കള്‍ വാഹനം ബുക്ക് ചെയ്‍തിട്ടുണ്ടെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

BMW C 400 GT Maxi Scooter Get 100 Bookings
Author
Mumbai, First Published Aug 31, 2021, 11:33 PM IST

പുത്തന്‍ പ്രീമിയം മാക്സി സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  ഇതുസംബന്ധിച്ച് ഈ വര്‍ഷം ആദ്യം കമ്പനി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യത്തെ ശരിയായ മാക്സി സ്‌കൂട്ടര്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബിഎംഡബ്ല്യു സ്‌കൂട്ടറിനായുള്ള ബുക്കിംഗും ഇപ്പോള്‍ ലഭ്യമാണ്. ഏകദേശം 100 ഉപഭോക്താക്കള്‍ വാഹനം ബുക്ക് ചെയ്‍തിട്ടുണ്ടെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഎംഡബ്ല്യുവിന് നിലവില്‍ രണ്ട് മിഡ് ഡിസ്‌പ്ലേസ്‌മെന്റ് മാക്സി സ്‌കൂട്ടറുകള്‍ ഉണ്ട്. എന്നാല്‍ രണ്ടാമത്തേത് മാത്രമേ ഇന്ത്യയില്‍ ലഭ്യമാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സി 400 ജിടി എന്നാണ് മോഡലിന്റെ പേര്. ആഗോളതലത്തില്‍ നേരത്തെ ശ്രദ്ധേയനാണ് ഈ മാക്സി സ്‍കൂട്ടര്‍. 350 സിസി എഞ്ചിനുമായാണ്​ സി 400 ജിടി വരുന്നത്​. ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ 350 സിസി എഞ്ചിന് പുതിയ 'ഇ-ഗ്യാസ്' സംവിധാനവും നൽകിയിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്​ത ത്രോട്ടിൽ-ബൈ-വയർ സിസ്റ്റമാണ് 'ഇ-ഗ്യാസ്'. പരിഷ്​കരിച്ച എഞ്ചിൻ മാനേജുമെൻറ്​ സിസ്റ്റവും വാഹനത്തിലുണ്ട്. പുതിയ കാറ്റലിറ്റിക് കൺവെർട്ടറിനൊപ്പം ഓക്സിജൻ സെൻസറും പരിഷ്കരിച്ച സിലിണ്ടർ ഹെഡും എക്സോസ്റ്റ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇത് സ്​കൂട്ടറിനെ യൂറോ വി എമിഷൻ മാനദണ്ഡങ്ങളിലേക്ക് ഉയര്‍ത്തുന്നു. 

7,500 ആർ‌പി‌എമ്മിൽ 33.5 ബിഎച്ച്പി കരുത്തും 5,750 ആർ‌പി‌എമ്മിൽ 35 എൻ‌എം ടോർക്കും വാഹനത്തിന്​ ലഭിക്കും. രണ്ട് സ്​കൂട്ടറുകളിലെയും സിവിടി ഗിയർ‌ബോക്​സ്​ അപ്‌ഡേറ്റുചെയ്‌തു. പുതിയ ക്ലച്ച് സ്പ്രിംഗുകൾ മികച്ച ത്രോട്ടിൽ പ്രതികരണത്തോടൊപ്പം സുഗമമായ പവർ ഡെലിവറിക്കും കാരണമാകും.

ബി‌എം‌ഡബ്ല്യു സി 400 ജി‌ടിയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളിൽ‌ ഒരു ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺ‌ട്രോൾ (എ‌എസ്‌സി) സിസ്​റ്റവും ഉൾപ്പെടുന്നു. 139 കിലോമീറ്ററാണ് രണ്ട് ബി‌എം‌ഡബ്ല്യു സ്‍കൂട്ടറുകളുടെയും ടോപ്പ് സ്പീഡ്​. സ്റ്റൈലിംഗിന്റെ കാര്യത്തിൽ C 400 GT ഷാർപ്പ്, മസ്‌ക്കുലർ രൂപകൽപ്പനയാണ് അവതരിപ്പിക്കുന്നത്. അതിൽ ആപ്രോൺ ഘടിപ്പിച്ച ഹെഡ്‌ലൈറ്റ്, സ്പ്ലിറ്റ്-സ്റ്റൈൽ ഫുട്‌ബോർഡ്, സ്റ്റെപ്പ്-അപ്പ് സാഡിൽ, സ്‌പോർട്ടി പില്യൺ ഗ്രാബ്-റെയിലുകൾ എന്നിവ ഉൾപ്പെടുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios