Asianet News MalayalamAsianet News Malayalam

വില 10 ലക്ഷം, വരുന്നൂ ഇന്ത്യക്കാരെ തേടി കിടിലനൊരു സ്‍കൂട്ടര്‍!

ഈ ഒക്ടോബറില്‍ സ്‍കൂട്ടറിന്‍റെ വിൽപ്പന ആരംഭിക്കാനാണ്​ കമ്പനിയുടെ തീരുമാനമെന്നും 10 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍

BMW C 400 GT maxi-scooter launch soon
Author
Mumbai, First Published Jul 21, 2021, 12:12 PM IST

ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്‍റെ ഇന്ത്യന്‍ വിപണിയിലെ പുതിയ മോഡലായ C 400 GT ഉടന്‍ വിപണിയില്‍ എത്തും. ഈ ഒക്ടോബറില്‍ സ്‍കൂട്ടറിന്‍റെ വിൽപ്പന ആരംഭിക്കാനാണ്​ കമ്പനിയുടെ തീരുമാനമെന്നും 10 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നതായുമാണ് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആഗോളതലത്തില്‍ നേരത്തെ ശ്രദ്ധേയനാണ് ഈ മാക്സി സ്‍കൂട്ടര്‍. 350 സിസി എഞ്ചിനുമായാണ്​ സി 400 ജിടി വരുന്നത്​. ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ 350 സിസി എഞ്ചിന് പുതിയ 'ഇ-ഗ്യാസ്' സംവിധാനവും നൽകിയിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്​ത ത്രോട്ടിൽ-ബൈ-വയർ സിസ്റ്റമാണ് 'ഇ-ഗ്യാസ്'. പരിഷ്​കരിച്ച എഞ്ചിൻ മാനേജുമെൻറ്​ സിസ്റ്റവും വാഹനത്തിലുണ്ട്. പുതിയ കാറ്റലിറ്റിക് കൺവെർട്ടറിനൊപ്പം ഓക്സിജൻ സെൻസറും പരിഷ്കരിച്ച സിലിണ്ടർ ഹെഡും എക്സോസ്റ്റ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇത് സ്​കൂട്ടറിനെ യൂറോ വി എമിഷൻ മാനദണ്ഡങ്ങളിലേക്ക് ഉയര്‍ത്തുന്നു. 

7,500 ആർ‌പി‌എമ്മിൽ 33.5 ബിഎച്ച്പി കരുത്തും 5,750 ആർ‌പി‌എമ്മിൽ 35 എൻ‌എം ടോർക്കും വാഹനത്തിന്​ ലഭിക്കും. രണ്ട് സ്​കൂട്ടറുകളിലെയും സിവിടി ഗിയർ‌ബോക്​സ്​ അപ്‌ഡേറ്റുചെയ്‌തു. പുതിയ ക്ലച്ച് സ്പ്രിംഗുകൾ മികച്ച ത്രോട്ടിൽ പ്രതികരണത്തോടൊപ്പം സുഗമമായ പവർ ഡെലിവറിക്കും കാരണമാകും.

ബി‌എം‌ഡബ്ല്യു സി 400 ജി‌ടിയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളിൽ‌ ഒരു ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺ‌ട്രോൾ (എ‌എസ്‌സി) സിസ്​റ്റവും ഉൾപ്പെടുന്നു. 139 കിലോമീറ്ററാണ് രണ്ട് ബി‌എം‌ഡബ്ല്യു സ്‍കൂട്ടറുകളുടെയും ടോപ്പ് സ്പീഡ്​. സ്റ്റൈലിംഗിന്റെ കാര്യത്തിൽ C 400 GT ഷാർപ്പ്, മസ്‌ക്കുലർ രൂപകൽപ്പനയാണ് അവതരിപ്പിക്കുന്നത്. അതിൽ ആപ്രോൺ ഘടിപ്പിച്ച ഹെഡ്‌ലൈറ്റ്, സ്പ്ലിറ്റ്-സ്റ്റൈൽ ഫുട്‌ബോർഡ്, സ്റ്റെപ്പ്-അപ്പ് സാഡിൽ, സ്‌പോർട്ടി പില്യൺ ഗ്രാബ്-റെയിലുകൾ എന്നിവ ഉൾപ്പെടുന്നു.

C 400 GT മാക്‌സി സ്‌കൂട്ടറിനായുള്ള അനൗദ്യോഗിക ബുക്കിംഗും കമ്പനി ഇപ്പോൾ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. താത്പര്യമുള്ള ഉപഭോക്കാക്കൾക്ക് ഒരു ലക്ഷം രൂപ ടോക്കൺ തുകയായി നൽകി വാഹനം പ്രീ-ബുക്ക് ചെയ്യാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios