Asianet News MalayalamAsianet News Malayalam

പുത്തന്‍ ബിഎംഡബ്ല്യു ജി310 ആർ, ജി310 ജിഎസ് ബുക്കിംഗ് തുടങ്ങി

ജർമ്മൻ ആഡംബര ഇരുചക്ര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ള്യു മോട്ടോറാഡിന്റെ ബിഎസ്6  ജി310 ആർ, ജി310 ജിഎസ് മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ചു

BMW G 310 R And G 310 GS BS6 Motorcycles To Be Launched Soon
Author
Mumbai, First Published Aug 26, 2020, 1:03 PM IST

ജർമ്മൻ ആഡംബര ഇരുചക്ര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ള്യു മോട്ടോറാഡിന്‍റെ ജി310 ആർ, ജി310 ജിഎസ് ബിഎസ്6  മോഡലുകള്‍ ഉടനെത്തും. ഈ മാസം അവസാനത്തോടെയോ സെപ്റ്റംബർ ആദ്യ വാരമോ ബിഎസ്6 ജി 310 മോഡലുകൾ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ലോഞ്ചിന് മുന്നോടിയായി ചില ബിഎംഡബ്ള്യു ഡീലർഷിപ്പുകൾ പുത്തൻ ബൈക്കുകൾക്കായുള്ള ബുക്കിങ് ആരംഭിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. 50,000 രൂപയാണ് ബുക്കിങ് തുക. ഇത് പക്ഷെ ഡീലർ ലെവൽ ബുക്കിങ് ആണ്. എന്നാൽ, ബുക്കിങ് ആരംഭിച്ചെന്ന് ബിഎംഡബ്ള്യു മോട്ടോറാഡ് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പുതിയ 313 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ 9,700 ആർ‌പി‌എമ്മിൽ 34 ബിഎച്ച്പി പവറും, 7,700 ആർ‌പി‌എമ്മിൽ 27.3 എൻ‌എം ടോർക്കും തന്നെയാണ് നിർമിക്കുക എന്നാണ് റിപ്പോർട്ടുകൾ. ടിവിഎസ്സിന്റെ അപ്പാച്ചെ RR 310 ഇതേ എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. അപ്പാച്ചെ RR 310ന് റൈഡിങ് മോഡുകൾ പുത്തൻ അപ്ഡേറ്റിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്. ജി 310 മോഡലുകളിലും ഈ റൈഡിങ് മോഡുകൾ ഇടം പിടിച്ചേക്കും. റെയിൻ, അർബൻ, സ്പോർട്ട്, ട്രാക്ക് എന്നിങ്ങനെ നാല് മോഡുകളാണുണ്ടാകുക. റോഡ്സ്റ്റർ മോഡൽ ആയ ജി 310 ആറിന് 2.99 ലക്ഷവും അഡ്വഞ്ചർ മോഡൽ ആയ ജി 310 ജിഎസ്സിന് 3.49 ലക്ഷവുമാണ് ബിഎസ്4 എക്‌സ്-ഷോറൂം വില.  2018 ജൂലായിലാണ് തങ്ങളുടെ ഏറ്റവും വിലക്കുറവുള്ള മോഡലുകളായ ജി 310 ആർ, ജി 310 ജിഎസ് മോഡലുകളെ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ടിവിഎസ് മോട്ടോർ കമ്പനിയുമായുള്ള പങ്കാളിത്തത്തിലാണ് ഈ മോഡലുകളുടെ ഇന്ത്യയിലെ നിര്‍മ്മാണം.

Follow Us:
Download App:
  • android
  • ios