ബിഎംഡബ്ള്യു മോട്ടോറാഡിന്‍റെ ഏറ്റവും വിലക്കുറവുള്ള ബൈക്കായ G 310 Rന്റെ പരിഷ്‍കരിച്ച പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു

ജർമ്മൻ പ്രീമിയം ഇരുചക്ര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ള്യു മോട്ടോറാഡിന്‍റെ ഏറ്റവും വിലക്കുറവുള്ള ബൈക്കായ G 310 Rന്റെ പരിഷ്‍കരിച്ച പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. വാഹനത്തിന്‍റെ ബുക്കിംഗ് തുടങ്ങിയതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റൈൽ പാഷൻ എന്ന് പേരിട്ടിരിക്കുന്ന നിറമാണ് 2022 ബിഎംഡബ്ള്യു G 310 R എന്ന് പേരിട്ടിരിക്കുന്ന പുത്തൻ മോഡലിന്റെ പ്രധാന ആകർഷണം. ചുവപ്പ് നിറത്തിലുള്ള അലോയ് വീലുകൾ, വെളുപ്പ് നിറത്തിന്റെ പശ്ചാത്തലത്തിൽ നീലയും ചുവപ്പും നിറത്തിലുള്ള ഗ്രാഫിക്‌സ് ചേർന്നതാണ് സ്റ്റൈൽ പാഷൻ. പെട്രോൾ ടാങ്ക്, ഹെഡ്‍ലാംപ് കൗൾ, റിയർ പാനൽ എന്നിവിടങ്ങളിലെല്ലാം ഇത്തരം ഗ്രാഫിക്സുകൾ ഉണ്ട്.

മാത്രമല്ല, കറുപ്പ് നിറത്തിലുള്ള ലാംപ് മാസ്കും, പുതിയ പ്ലാക്ക് കരിയറും അടങ്ങിയ കോസ്മിക് ബ്ലാക്ക് 2 നിറത്തിലും പുത്തൻ ബിഎംഡബ്ള്യു G 310 R സ്വന്തമാക്കാം. പുത്തൻ നിറങ്ങളുടെ വരവോടെ ഇപ്പോൾ ലഭ്യമായ നിറങ്ങളിൽ പോളാർ വൈറ്റ് ഇനി ലഭിക്കില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

9,500 ആർ‌പി‌എമ്മിൽ 34 ബിഎച്ച്പി പവറും, 7,500 ആർ‌പി‌എമ്മിൽ 28 എൻ‌എം ടോർക്കുമേകുന്ന ബി എസ് 6 മലിനീരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന പരിഷ്കരിച്ച 313 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ ആണ് G 310 Rൽ നിർമ്മിക്കുന്നത്. മണിക്കൂറിൽ 143 കിലോമീറ്റർ വേഗതയിൽ G 310 Rന് ആക്സിലറേറ്റ് ചെയ്യാൻ ചെയ്യാൻ സാധിക്കും. ആന്റി-ഹോപ്പിങ് ക്ലച്ച്, നാല് രീതിയിൽ ക്രമീകരിക്കാവുന്ന ക്ലച്ച്, ഇലക്ട്രോണിക് ത്രോട്ടിൽ ഗ്രിപ്, ബ്രെയ്ക്ക് ലിവറുകളാണ് ബിഎംഡബ്ള്യു G 310 Rന്റെ മറ്റുള്ള ആകർഷണങ്ങൾ.

2022 പതിപ്പിന്റെയും എക്‌സ്-ഷോറൂം വില മാറ്റമില്ലാതെ 2.60 ലക്ഷമായി തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona