Asianet News MalayalamAsianet News Malayalam

X7 പെര്‍ഫോമന്‍സ് പതിപ്പുമായി ബി‌എം‌ഡബ്ല്യു

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി‌എം‌ഡബ്ല്യു ഇന്ത്യ മുൻ‌നിര എസ്‌യുവിയായ X7-ന്റെ പെർഫോമെൻസ്-സ്പെക്ക് M50d പതിപ്പ് പുറത്തിറക്കി. 

BMW India drives in X7 M50d
Author
Mumbai, First Published Jun 14, 2020, 5:35 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി‌എം‌ഡബ്ല്യു ഇന്ത്യ മുൻ‌നിര എസ്‌യുവിയായ X7-ന്റെ പെർഫോമെൻസ്-സ്പെക്ക് M50d പതിപ്പ് പുറത്തിറക്കി. 1.63 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. 

3.0 ലിറ്റർ ഇൻ-ലൈൻ ആറ് സിലിണ്ടർ ഓയിൽ ബർണറാണ് വാഹനത്തിന്‍റെ ഹൃദയം.  4,400 rpm -ൽ 394 bhp കരുത്തും 2,000-3,000 rpm -ൽ 760 Nm ടോർക്കും ഈ എഞ്ചിന്‍ പുറപ്പെടുവിപ്പിക്കും. പാഡിൽ ഷിഫ്റ്ററുകളുള്ള എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ട്രാൻസ്മിഷനും വേരിയബിൾ ടോർക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ X-ഡ്രൈവ് 4WD സിസ്റ്റവുമായി എഞ്ചിൻ ജോഡിയാക്കിയിരിക്കുന്നു. 

സാധാരണ X7 ന് സമാനമാണ് ബി‌എം‌ഡബ്ല്യു X7 M50d. ഒരു മെഷ് പാറ്റേൺ ഗ്രില്ലുള്ള വലിയ എയർ ഡാമും ഇൻ‌ടേക്കുകൾ, കൂടുതൽ അഗ്രസ്സീവായി കാണപ്പെടുന്ന മുൻ ബമ്പർ, പുനരുധരിച്ച എൽഇഡി ഫോഗ്ലാമ്പുകളുമാണ് വാഹനത്തിന്റെ ഡിസൈനിലുള്ള നേരിയ വ്യത്യാസം.

എസ്‌യുവി 21 ഇഞ്ച് ഡബിൾ സ്‌പോക്ക് സ്റ്റൈൽ M-ലൈറ്റ്-അലോയി വീലുകളുമായാണ് വരുന്നത്. 22 ഇഞ്ച് വീലുകളും ഓപ്ഷണലായി ലഭ്യമാണ്. ഓട്ടോമാറ്റിക് പവർ ടെയിൽഗേറ്റ്, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, മൊബൈൽ സെൻസറുകളും ഓട്ടോമാറ്റിക് ഡ്രൈവിംഗ് ലൈറ്റുകളും, അൽകന്റാര ആന്ത്രാസൈറ്റിൽ ക്രമീകരിച്ചിരിക്കുന്ന ബിഎംഡബ്ല്യു വ്യക്തിഗത ഹെഡ്‌ലൈനർ, M-മൾട്ടിഫംഗ്ഷണൽ, ഡ്രൈവറിനും മുൻ യാത്രക്കാർക്കും വെന്റിലേറ്റഡ് സീറ്റുകൾ, 6/7 സീറ്റർ കോൺഫിഗറേഷനോടുകൂടിയ മൂന്നു വരി ക്യാബിൻ, വെർനാസ്ക ലെതർ അപ്ഹോൾസ്റ്ററി എന്നിവയും ഒരുങ്ങുന്നു.
 

Follow Us:
Download App:
  • android
  • ios