ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഈ ഇലക്ട്രിക് എസ്‌യുവി ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർണ്ണമായും വിറ്റുതീർന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജർമ്മൻ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള നാലാമത്തെ ഇലക്ട്രിക് വാഹനമാണ് ബിഎംഡബ്ല്യു iX1.

ര്‍മ്മൻ ആഡംബര വാഹന ബ്രാൻഡായ ബിഎംഡബ്ല്യു iX1 ഇലക്ട്രിക് എസ്‌യുവിയെ കഴിഞ്ഞ ദിവസമാണ് 66.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ വിപണിയിൽ അവതരിപ്പിച്ചത്. ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഈ ഇലക്ട്രിക് എസ്‌യുവി ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർണ്ണമായും വിറ്റുതീർന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജർമ്മൻ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള നാലാമത്തെ ഇലക്ട്രിക് വാഹനമാണ് ബിഎംഡബ്ല്യു iX1.

66.5kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക്, ഡ്യുവൽ-ഇലക്‌ട്രിക് മോട്ടോർ സജ്ജീകരണവും ഓൾ-വീൽ ഡ്രൈവ് ലേഔട്ടും ഘടിപ്പിച്ചതാണ് ഈ പൂർണ വൈദ്യുത ബിഎംഡബ്ല്യു iX1. കരുത്തും ടോർക്കും യഥാക്രമം 313 ബിഎച്ച്പിയും 494 എൻഎംയുമാണ്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കാൻ ഈ കാറിന് സാധിക്കും. വെറും 5.6 സെക്കൻഡിനുള്ളിൽ ഇത് പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 440 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

130kW വരെ ഡിസി ഫാസ്റ്റ് ചാർജിംഗ് എസ്‌യുവി പിന്തുണയ്ക്കുന്നു. മാത്രമല്ല ബാറ്ററി 10 മുതൽ 80 ശതമാനം വരെ 29 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം. സാധാരണ 11kW എസി ചാർജർ ഉപയോഗിച്ച് 6.3 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാം. അനുപാതമനുസരിച്ച്, പുതിയ iX1 ഇലക്ട്രിക് എസ്‌യുവിക്ക് 4500 എംഎം നീളവും 1845 എംഎം വീതിയും 1642 എംഎം ഉയരവുമുണ്ട്. കൂടാതെ 2692 എംഎം വീൽബേസുമുണ്ട്. എസ്‍യുവി 490-ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നു, പിൻസീറ്റുകൾ മടക്കിവെച്ച് 1495-ലിറ്ററായി വർധിപ്പിക്കാം.

"മനസിലായോ?" ഒന്നുമില്ലായ്‍മയില്‍നിന്നും ഗുജറാത്ത് കോടികള്‍ ആസ്‍തിയുള്ള ഇന്ത്യൻ ഓട്ടോ ഹബ്ബായത് വെറുതെയല്ല!

പ്രധാന സവിശേഷതകൾ

  • 10.7-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
  • ആൻഡ്രോയിഡ് ഓട്ടോ , ആപ്പിൾ കാർപ്ലേ
  • ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ
  • ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ
  • ഹർമൻ-കാർഡൻ സൗണ്ട് സിസ്റ്റം
  • ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ
  • വയർലെസ് ചാർജിംഗ്
  • ആക്റ്റീവ് ക്രൂയിസ് കൺട്രോൾ
  • പനോരമിക് സൺറൂഫ്
  • പവർഡ് ഫ്രണ്ട് സീറ്റുകൾ മെമ്മറി & മസാജ് ഫംഗ്ഷനുകൾക്കൊപ്പം
  • എഡിഎഎസ് ടെക്

ആദ്യത്തെ പൂർണ്ണ വൈദ്യുത ബിഎംഡബ്ല്യു iX1-ന് ഇത്തരമൊരു അസാധാരണ പ്രതികരണം ലഭിക്കുന്നത് ആവേശകരമാണെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റ് വിക്രം പവാഹ പറഞ്ഞു. ലോഞ്ച് ദിവസം തന്നെ പൂർണ്ണമായി വിറ്റുതീർന്നു എന്നത് iX1-ന്റെ ഇന്ത്യയിലെ മികച്ച അരങ്ങേറ്റമാണെന്നും ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ എക്‌സ്‌ക്ലൂസീവ് ഇലക്ട്രിക് കാര്‍ ആഡംബര ഇലക്ട്രിക് കാർ സെഗ്‌മെന്റിൽ ഒരു മുൻനിരക്കാരനാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

youtubevideo