Asianet News MalayalamAsianet News Malayalam

ബിഎംഡബ്ല്യു എം5 കോംപറ്റീഷൻ പെർഫോമെൻസ് സെഡാന്‍ ഇന്ത്യയിൽ

ജര്‍മ്മന്‍ ആഡംബര വാഹന നിര്മ്മാതാക്കളായ ബിഎംഡബ്ല്യു എം5 കോംപറ്റീഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

BMW M5 Competition launched in India
Author
Mumbai, First Published Jul 4, 2021, 2:32 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്മ്മാതാക്കളായ ബിഎംഡബ്ല്യു എം5 കോംപറ്റീഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. 1.62 കോടി രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ് ഷോറൂം വില എന്ന് ഓവര്‍ ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ ഇന്ത്യ വെബ്‌സൈറ്റിൽ ബി‌എം‌ഡബ്ല്യു M5 കോംപറ്റീഷൻറെ ബുക്കിംഗ് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 

അൾട്രാ സ്‌ട്രൈക്കിംഗ് പെർഫോമെൻസ് സെഡാൻ തേടുന്ന ഡ്രൈവിംഗ് പ്രേമികളെ ലക്ഷ്യം വച്ചാണ് വാഹനത്തിന്‍റെ വരവ്. ബിഎംഡബ്ല്യു എം5 കോംപറ്റീഷന്റെ ക്യാബിനിന്റെ ഹൈലൈറ്റ് 12.3 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും മറ്റൊരു 12.3-ഇഞ്ച് സെന്റർ ഡിസ്‌പ്ലേയും ആണ്. 3D നാവിഗേഷൻ ഉൾപ്പെടുന്ന ബി‌എം‌ഡബ്ല്യു ലൈവ് കോക്ക്പിറ്റ് പ്രൊഫഷണൽ ഓപ്പറേറ്റിംഗ് സിസ്റ്റം 7.0 നൽകുന്നു. ബി‌എം‌ഡബ്ല്യു കിഡ്‌നി ഗ്രില്ല് സറൗണ്ട്, മിറർ ക്യാപ്പുകൾ, ബൂട്ട് ലിഡിലെ അധിക റിയർ സ്‌പോയിലർ, എം -നിർദ്ദിഷ്‍ട ഇരട്ട ബാറുകൾ, മെഷ് ഓൺ M ഗില്ല്, എന്നിവയ്‌ക്കെല്ലാം ഹൈ-ഗ്ലോസ് ബ്ലാക്ക് ഫിനിഷ് ലഭിക്കുന്നു.

എം ട്വിൻ‌പവർ‌ ടർ‌ബോ ടെക്‌നോളജിയുള്ള V8 എഞ്ചിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. പവർ പായ്ക്ക് ചെയ്‍ത സെഡാൻ 625 bhp കരുത്തും 750 Nm ടോർക്കും ഉത്പാദിപ്പിക്കും. വെറും 3.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കുമെന്നാണ് റിപ്പോർട്ട്. ബിഎംഡബ്ല്യു M5 കോംപറ്റീഷന് റോഡ്, സ്‌പോർട്ട്, ട്രാക്ക് എന്നീ മൂന്ന് മോഡുകളും ലഭിക്കുന്നു. സെന്റർ കൺസോളിലെ M മോഡ് സെലക്ടർ ഉപയോഗിച്ച് ഇത് തിരഞ്ഞെടുക്കാം.

കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) റൂട്ട് വഴിയായിരിക്കും വാഹനത്തിന്‍റെ ഇന്ത്യയിലേക്കുള്ള വരവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios