ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ മിനി ഇന്ത്യക്ക് വില്‍പ്പനയില്‍ മികച്ച നേട്ടം.
ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ മിനി ഇന്ത്യക്ക് വില്‍പ്പനയില്‍ മികച്ച നേട്ടം. 2020 ലെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തുന്ന വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടു.
നിലവിലെ വിപണി വെല്ലുവിളികളും ലോക്ക് ഡൌൺ സാഹചര്യവും അതിജീവിച്ച് മിനി ഇന്ത്യ ഈ വർഷത്തിന്റെ രണ്ടാം പകുതി വേഗത്തിൽ തിരിച്ചുപിടിച്ചതായി ബിസിനസസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 കലണ്ടര്‍ വര്‍ഷത്തില്‍ കമ്പനി ഇന്ത്യയില്‍ 512 കാറുകളാണ് കമ്പനി രാജ്യത്ത് വിറ്റത്. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 34 ശതമാനം വളർച്ച. 2020 ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ 2020 ലെ നാലാം പാദത്തില്‍ കമ്പനി എക്കാലത്തെയും മികച്ച ക്വാട്ടര്‍ വില്‍പ്പന രേഖപ്പെടുത്തി. 2020 ഡിസംബറില്‍ രാജ്യത്ത് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയും കമ്പനി രജിസ്റ്റര്‍ ചെയ്‍തെന്നാണ് കണക്കുകള്‍.
ഇന്ത്യന്‍ വിപണിയിലെ മൊത്തം കാര്‍ വില്‍പ്പനയില്‍, പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന മിനി കണ്‍ട്രിമാന്‍ 40 ശതമാനത്തിലധികം നേട്ടം സ്വന്തമാക്കി. മിനി ഹാച്ച്ബാക്ക് മോഡല്‍ 33 ശതമാനവും മിനി കണ്‍വേര്‍ട്ടിബിള്‍ 2020 -ല്‍ ഇന്ത്യയിലെ മൊത്തം വില്‍പ്പനയില്‍ 23 ശതമാനവും സംഭാവന നല്‍കി.
കഴിഞ്ഞ വര്‍ഷം നാല് പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡലുകളും കമ്പനി അവതരിപ്പിച്ചിരുന്നു. മിനി ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന്‍, മിനി 60 ഇയര്‍ എഡിഷന്‍, മിനി കണ്‍വേര്‍ട്ടിബിള്‍ സൈഡ് വാക്ക് എഡിഷന്‍, മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് ജിപി ഇന്‍സ്പയര്‍ഡ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മൂന്ന് ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ ഓണ്‍ലൈനില്‍ മാത്രമായി ലോഞ്ച് ചെയ്‍തതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് വിറ്റഴിക്കപ്പെട്ടതായും കമ്പനി വ്യക്തമാക്കുന്നു.
നിലവില്‍ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ലുവിനു കീഴിലാണ് മിനി. പ്രതിസന്ധിയിൽ നിന്നാണ് മിനിയുടെ ഈ വിജയമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാ പറഞ്ഞു. മിനി ഇന്ത്യയുടെ മൊത്തം സെഗ്മെൻറ് വിഹിതം വർദ്ധിക്കുകയും അവസാന പാദത്തിൽ 34% വളർച്ച നേടുകയും ചെയ്തു, ഇത് നിലവിലെ സാഹചര്യത്തിൽ പ്രശംസനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ 2020 സെപ്റ്റംബറില്‍ കമ്പനി ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ചിരുന്നു. നിലവിലെ സാഹചര്യവും ഉപഭോക്താക്കളുടെ സുരക്ഷയും കണക്കിലെടുത്തായിരുന്നു ഈ നീക്കം. shop.mini.in വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ ഒരു മിനി വാഹനം വളരെ വേഗത്തില്‍ സ്വന്തമാക്കാം. മിനി മോഡലുകളുടെ മുഴുവന്‍ ശ്രേണികളും പ്ലാറ്റ്‌ഫോമില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. കൂടാതെ കമ്പനി വാഗ്ദാനം ചെയ്യുന്ന ഓപ്ഷണല്‍ ആക്സസറികളുടെ ഒരു ഹോസ്റ്റായി നിങ്ങളുടെ മുന്‍ഗണനയുമായി പൊരുത്തപ്പെടുന്നതിന് ക്രമീകരിക്കാനും കഴിയും.
ഉപഭോക്താക്കള്‍ക്ക് ഏത് സമയത്തും ലോഗിന്‍ ചെയ്യാനും അവരുടെ കോണ്‍ഫിഗറേഷന്‍ കാണാനും, വാങ്ങാനും കഴിയും. നിങ്ങളുടെ ലൊക്കേഷനെ അടിസ്ഥാനമാക്കി ലഭ്യമായ അംഗീകൃത മിനി ഡീലറില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ പ്ലാറ്റ്‌ഫോം അനുവദിക്കുന്നു. ഉപഭോക്താവിന്റെ മുന്‍ഗണന അനുസരിച്ച് അവര്‍ക്ക് ഒരു ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിന് അഭ്യര്‍ത്ഥിക്കാനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ അവസരമുണ്ട്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന്റെ ഇഎംഐ ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്. പുതിയ കാര്‍ വാങ്ങുന്നതുപോലെ തന്നെ ഈ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പഴയ വാഹനം വില്‍ക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അറിയാനും സാധിക്കും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 23, 2021, 10:30 AM IST
Post your Comments