ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു X3 x-ഡ്രൈവ് 30i സ്‌പോർട്ട് X ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചു. 

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു X3 x-ഡ്രൈവ് 30i സ്‌പോർട്ട് X ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചു. ചെന്നൈയിലെ ബി‌എം‌ഡബ്ല്യുവിന്റെ പ്ലാന്റിൽ പ്രാദേശികമായി ആണ് ബി‌എം‌ഡബ്ല്യു X3 x-ഡ്രൈവ് 30i സ്‌പോർട്ട് X നിർമ്മിച്ചതെന്ന് ഓട്ടോ കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബി‌എം‌ഡബ്ല്യു X3 x-ഡ്രൈവ് 30i സ്‌പോർട്ട് X -ന് 56.50 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില.

സോഫിസ്റ്റോ ഗ്രേ, മിനറൽ വൈറ്റ്, ബ്ലാക്ക് സഫയർ, ഫൈറ്റോണിക് ബ്ലൂ തുടങ്ങിയ കളർ സ്കീമുകളിൽ എത്തുന്ന വാഹനം സെൻസറ്റെക് കാൻ‌ബെറ ബീജ്, സെൻസെടെക് ബ്ലാക്ക് അപ്ഹോൾസ്റ്ററി ഓപ്ഷനുകളിലും ലഭ്യമാണ്. റേഡിയേറ്റർ ഗ്രില്ല് ബാറുകളിലെ ഉയർന്ന ഗ്ലോസ്സ് ഘടകങ്ങൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ-ടോൺ അണ്ടർബോഡി പരിരക്ഷണം, എയർ-ബ്രീത്തർ, 18 ഇഞ്ച് ലൈറ്റ്-അലോയി വീലുകൾ എന്നിവ പ്രധാന സവിശേഷതകളാണ്.

2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. 1,450-4,800 rpm -ൽ ഇത് 252 bhp കരുത്തും 350 Nm പരമാവധി ടോർക്കും ഈ എൻജിൻ സൃഷ്‍ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് സ്റ്റെപ്ട്രോണിക് സ്‌പോർട്ട് ട്രാൻസ്‍മിഷന്‍. വെറും 6.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. 

അനലോഗ് ഡയലുകളുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹൈ-ഫൈ ലൗഡ്-സ്പീക്കർ, പുതിയ അപ്ഹോൾസ്റ്ററി, പേൾ ക്രോം ഫിനിഷറിനൊപ്പം മികച്ച വുഡ് ട്രിം, കൺട്രോളുകളിൽ ഗാൽവാനിക് ആപ്ലിക്കേഷൻ, പനോരമിക് സൺറൂഫ്, വെൽക്കം ലൈറ്റ് കാർപ്പെറ്റുള്ള ആംബിയന്റ് ലൈറ്റിംഗ്, ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ടച്ച് ഫംഗ്ഷനാലിറ്റിയുള്ള ലൈവ് കോക്പിറ്റ് എന്നിവ ബി‌എം‌ഡബ്ല്യു X3 x-ഡ്രൈവ് 30i സ്‌പോർട്ട് X ലെ ഇന്റീരിയറിൽ ഒരുങ്ങുന്നു.

ഫെബ്രുവരി 28 അർദ്ധരാത്രിക്ക് മുമ്പ് മോഡൽ ഓൺലൈനിൽ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ബിഎംഡബ്ല്യു ആക്‌സസറീസ് പാക്കേജും ബിഎംഡബ്ല്യു സർവീസ് ഇൻക്ലൂസീവ് പാക്കേജും ഉൾപ്പെടെ 1.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.