Asianet News MalayalamAsianet News Malayalam

കളർ മരതകപ്പച്ച, കോടികളുടെ കാർ വീണ്ടും സ്വന്തമാക്കി ബോളീവുഡിലെ മിസ്റ്റർ ഇന്ത്യ!

 മരതക പച്ച നിറത്തിലുള്ള കാറാണ് അനില്‍ കപൂറിന്‍റെ ഗാരേജില്‍ എത്തിയത്. ഈ ആഡംബര കാർ ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ വളരെ ജനപ്രിയമാണ്. ഇതിന് മുമ്പ് നടൻ ഷാഹിദ് കപൂറും നടി കിയാര അദ്വാനിയും ഈ കാർ വാങ്ങിയിട്ടുണ്ട്. അനിൽ കപൂറിന്റെ ഈ കാറിന്റെ ഫീച്ചറുകളെ കുറിച്ച് അറിയാം

Bollywood Actor Anil Kapoor brings a Mercedes Maybach S 580 in Diwali
Author
First Published Nov 11, 2023, 12:44 PM IST

ബോളിവുഡിലെ മിസ്റ്റർ ഇന്ത്യയാണ് അനില്‍ കപൂർ. ഇപ്പോഴിതാ അനിൽ കപൂറിന്റെ ഗാരേജിലേക്ക് പുതിയൊരു കാർ കൂടി എത്തിയരിക്കുന്നു. ദീപാവലിയോടനുബന്ധിച്ച് അദ്ദേഹം ഒരു പുതിയ കാർ വാങ്ങിയിരിക്കുന്നു.  മെഴ്‌സിഡസ്-മെയ്‌ബാക്ക് എസ് 580 ആണ് അനില്‍ കപൂർ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2.69 കോടി രൂപയാണ് ഈ കാറിന്‍റെ വില. മരതക പച്ച നിറത്തിലുള്ള കാറാണ് അനില്‍ കപൂറിന്‍റെ ഗാരേജില്‍ എത്തിയത്. ഈ ആഡംബര കാർ ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ വളരെ ജനപ്രിയമാണ്. ഇതിന് മുമ്പ് നടൻ ഷാഹിദ് കപൂറും നടി കിയാര അദ്വാനിയും ഈ കാർ വാങ്ങിയിട്ടുണ്ട്. അനിൽ കപൂറിന്റെ ഈ കാറിന്റെ ഫീച്ചറുകളെ കുറിച്ച് അറിയാം

അതേസമയം മെയ്‍ബാക്കിനെപ്പറ്റി പറയുകയാമെങ്കില്‍ ജർമ്മൻ ആഡംബര കാർ ഭീമനിൽ നിന്നുള്ള മുൻനിര ലക്ഷ്വറി എസ്‌യുവിയാണ് മെഴ്‌സിഡസ് മെയ്ബാക്ക്. മെഴ്സിഡസ് മെയ്‍ബാക്ക് എസ്‍ ക്ലാസ് 2022-ൽ S-580, S-680 എന്നീ രണ്ട് വേരിയന്റുകളിൽ പുറത്തിറങ്ങി. വെർട്ടിക്കൽ സ്ലാറ്റുകൾ, ക്രോം ഫിനിഷ്ഡ് എയർ വെന്റുകൾ, സ്ലിം എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയുള്ള വലിയ ക്രോം ഗ്രില്ലും ഇതിലുണ്ട്. 4.7 സെക്കൻഡിൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ മെയ്ബാക്ക് എസ് 580 ന് കഴിയുമെന്ന് മെഴ്‌സിഡസ് അവകാശപ്പെടുന്നു. ഇതിന് 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കുന്നു, ഇത് 4MATIC ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിലൂടെ ഫോർ വീൽ ഡ്രൈവിനെ പിന്തുണയ്ക്കുന്നു. 2.69 കോടി രൂപയ്ക്കാണ് അനിൽ കപൂറിന്റെ ഈ കാർ വാങ്ങിയിരിക്കുന്നത്.

ഇന്ത്യൻ നിരത്തിലെ ഏകാധിപൻ 6.51 ലക്ഷം രൂപയുടെ ഈ കാർ, ഇതുവരെ വാങ്ങിയത് 25 ലക്ഷം പേർ, എല്ലാ മാസവും നമ്പർ വണ്‍!

അനിൽ കപൂറിന് ആഡംബര കാറുകളോടാണ് പ്രിയം. 1.95 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു 760 എൽഐ, മെഴ്‌സിഡസ് മെയ്ബാക്ക് എസ്500, ഔഡി എ8 എൽ, ലാൻഡ് റോവർ സ്‌പോർട്‌സ്, മെഴ്‌സിഡസ് ബെൻസ് ജിഎൽഎക്‌സ് എന്നിവയും മറ്റ് നിരവധി ആഡംബര കാറുകളും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്രദ്ധ കപൂർ, പൂജ ഹെഗ്ദാർ, ആലിയ ഭട്ട്, തപ്‌സി പന്നു, രാകുൽ പ്രീത് തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ഈ ആഡംബര കാർ വാങ്ങിയിട്ടുണ്ട്. 

youtubevideo

Follow Us:
Download App:
  • android
  • ios