മുംബൈയിലെ എഎംജി പെർഫോമൻസ് സെന്ററിൽ നിന്ന് എമറാൾഡ് ഗ്രീൻ മെറ്റാലിക്കിന്റെ തണലിൽ പൂർത്തിയാക്കിയ ജി-വാഗൺ നടി സ്വന്തമാക്കിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജി-വാഗണ്‍ എന്ന് പൊതുവെ അറിയപ്പെടുന്ന മെഴ്‌സിഡസ് ബെൻസ് G63 AMG കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ വളരെ ജനപ്രീതി നേടിയ ആഡംബര വാഹന മോഡലാണ്. നിരവധി സെലിബ്രിറ്റികള്‍ ഈ മോഡല്‍ അവരുടെ ഗാരേജുകളിലേക്ക് ചേർത്തിട്ടുണ്ട്. ഈ എസ്‌യുവിയെ സ്വന്തമാക്കിയ ഏറ്റവും പുതിയ ബോളിവുഡ് താരങ്ങളിൽ ഒരാളാണ് അമൃത അറോറ. മുംബൈയിലെ എഎംജി പെർഫോമൻസ് സെന്ററിൽ നിന്ന് എമറാൾഡ് ഗ്രീൻ മെറ്റാലിക്കിന്റെ തണലിൽ പൂർത്തിയാക്കിയ ജി-വാഗൺ നടി സ്വന്തമാക്കിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുംബൈയിലെ മെഴ്‌സിഡസ് ബെൻസ് എഎംജി പെർഫോമൻസ് സെന്ററിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ എസ്‌യുവിയുടെ ഡെലിവറി ചിത്രങ്ങൾ പങ്കിട്ടു. താരത്തിന് പുതിയ AMG G63 എത്തിച്ചതിൽ തങ്ങൾക്ക് അതിയായ ആവേശമുണ്ടെന്നും ഈ മഹത്തായ വാഹനം ആഡംബരത്തിന്റെയും ശക്തിയുടെയും പരകോടിയെ പ്രതിനിധീകരിക്കുന്നുവെന്നും കമ്പനി ട്വീറ്റില്‍ പറഞ്ഞു. ഷോറൂമിന് മുന്നിൽ എസ്‌യുവിയൊടൊപ്പം നില്‍ക്കുന്ന നടിയുടെയും ഭർത്താവിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ജി-വാഗണിന്റെ ഏറ്റവും വിലയേറിയ വേരിയന്റായ G63 വേരിയന്റിലേക്കാണ് നടി സ്വന്തമാക്കിയിരിക്കുന്നത്. 585 PS പരമാവധി ഔട്ട്‌പുട്ടും 850 Nm പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ബിടര്‍ബോ V8 എഞ്ചിനാണ് ഈ മോഡലിന്‍റെ ഹൃദയം. ഇത് 9-സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമേറ്റഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. 282 ബിഎച്ച്‌പി പീക്ക് പവറും 600 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന ചെറിയ 3 ലിറ്റർ, ആറ് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ നൽകുന്ന G-350d വേരിയന്റിലും മെഴ്‌സിഡസ് G-വാഗൺ വരുന്നു. 9 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

മെഴ്‌സിഡസ് G63 AMG ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ലക്ഷ്വറി എസ്‌യുവികളിലൊന്നാണ്. അതുകൊണ്ടുതന്നെ നിരവധി സെലിബ്രിറ്റികള്‍ ഈ മോഡിലന്‍റെ ഉടമകളുമാണ്. ദുൽഖർ സൽമാൻ, പ്രിഥ്വിരാജ്, ഹാർദിക് പാണ്ഡ്യ, സുനിൽ ഷെട്ടി, ജാൻവി കപൂർ, രോഹിത് ഷെട്ടി, ശിൽപ ഷെട്ടി, അംബാനി കുടുംബം തുടങ്ങി ഈ വാഹന ഭീമന്റെ ഉടമസ്ഥരായ ഇന്ത്യൻ പ്രമുഖരുടെ പട്ടിക നീളുന്നു. റസൽ വിൽസൺ, ഡെമർ ഡെറോസെൻ, സിൽവസ്റ്റർ സ്റ്റാലോൺ, ട്രാവിസ് ബാർക്കർ, ഫ്ലോയ്ഡ് മെയ്‌വെതർ, കൈലി ജെന്നർ, കെവിൻ ഹാർട്ട്, റിക്ക് റോസ് എന്നിവരും മെഴ്‌സിഡസ് ബെൻസ് G-വാഗണുകളുടെ ഉടമസ്ഥരായ ഹോളിവുഡ് സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നു