ബുക്കിംഗ് ദിവസം മുതൽ ആറ് മുതൽ എട്ട് ആഴ്ച വരെ കാത്തിരിപ്പ് കാലയളവിലാണ് 2023 നവംബറിൽ നെക്സോൺ ഇവി വരുന്നത്. മുംബൈയിൽ നടത്തുന്ന ബുക്കിംഗുകൾക്ക് അനുസൃതമാണ് ഈ കണക്കുകൾ.

ടാറ്റ മോട്ടോഴ്‌സ് അതിന്റെ നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് 2023 സെപ്റ്റംബർ 7-ന് അനാവരണം ചെയ്‍തു. ഒരാഴ്‌ചയ്‌ക്ക് ശേഷം, കമ്പനി 2023 സെപ്റ്റംബർ 14-ന് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‍ത നെക്‌സോൺ ഇവിയും രാജ്യത്ത് അവതരിപ്പിച്ചു. ഏഴ് കളർ ഓപ്ഷനുകളിലും ആറ് വേരിയന്റുകളിലുമാണ് ഈ ഇവി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇത് വാഗ്‍ദാനം ചെയ്യുന്നത്. ഈ എസ്‌യുവിയുടെ എക്സ്-ഷോറൂം വില 14.74 ലക്ഷം രൂപയിൽ തുടങ്ങി 19.94 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വരെ ഉയരുന്നു. ഈ ഇലക്ട്രിക് കാർ മഹീന്ദ്ര XUV400 ന് കടുത്ത മത്സരം നൽകുന്നു. നിങ്ങൾ അത് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം നിങ്ങൾ അതിന്റെ കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കണം.

ബുക്കിംഗ് ദിവസം മുതൽ ആറ് മുതൽ എട്ട് ആഴ്ച വരെ കാത്തിരിപ്പ് കാലയളവിലാണ് 2023 നവംബറിൽ നെക്സോൺ ഇവി വരുന്നത്. മുംബൈയിൽ നടത്തുന്ന ബുക്കിംഗുകൾക്ക് അനുസൃതമാണ് ഈ കണക്കുകൾ. അതേസമയം നിങ്ങളുടെ അടുത്തുള്ള ഡീലർഷിപ്പ്, വേരിയന്റ്, ബാറ്ററി പാക്ക്, കളർ ഓപ്ഷനുകൾ, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടാം. നിങ്ങൾക്ക് ഇത് വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ, ആദ്യം നിങ്ങളുടെ അടുത്തുള്ള അംഗീകൃത ഡീലർഷിപ്പ് സന്ദർശിച്ച് അത് പരിശോധിക്കേണ്ടതാണ്.

ചീറിപ്പാഞ്ഞ് എസ്‌യുവി, ഡാഷ്‌ബോർഡിൽ കാലുവെച്ച് ഉറക്കം നടിച്ച് ഡൈവർ, 'ജീവൻ നഷ്‍ടമാക്കൽ പ്രവർത്തനമോ' എന്ന് ജനം!

2023 നെക്സോൺ ഇവി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാകും. യഥാക്രമം 325 കിലോമീറ്റർ റേഞ്ചുള്ള ഒന്നും ഒപ്പം 465 കി.മീ. ക്ലെയിം ചെയ്ത ബാറ്ററി പാക്കും. ആദ്യത്തേതിൽ 30kWh ബാറ്ററി പാക്ക് ആണെങ്കിൽ രണ്ടാമത്തേതിൽ 40.5kWh ബാറ്ററി പാക്ക് ഉണ്ട്. വെറും 8.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എസ്‌യുവിക്ക് കഴിയും. 150 കി.മീ. മണിക്കൂറിൽ ഉയർന്ന വേഗതയിൽ ഓടാൻ കഴിവുണ്ട്.

youtubevideo