Asianet News MalayalamAsianet News Malayalam

ഈ കരുത്തന്‍റെ ബുക്കിംഗ് തുടങ്ങി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ

സന്റോറിനി ബ്ലാക്ക്, ഈഗര്‍ ഗ്രേ, ഫിരെന്‍സ് റെഡ് എന്നീ മൂന്ന് മെറ്റാലിക് നിറങ്ങള്‍ ഇവയോടു കൃത്യമായി യോജിക്കുന്ന ചോയ്‌സ് കൂടിയാകുന്നുവെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Bookings opens for Jaguar F Type R Dynamic Black
Author
Mumbai, First Published Aug 3, 2021, 5:03 PM IST

മുംബൈ: പുതിയ ജാഗ്വാര്‍ എഫ്-ടൈപ്പ് ആര്‍-ഡൈനാമിക് ബ്ലാക്കിന്റെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. 331 kW കരുത്തും 580Nm ടോര്‍ക്കും നല്‍കുന്ന 5.0 I സൂപ്പര്‍ ചാര്‍ജ്ഡ് വി8 എന്‍ജിനിലാണ് ജാഗ്വാര്‍ ആര്‍-ഡൈനാമിക് ബ്ലാക്ക് ലഭ്യമാകുക.

പുതിയ ആര്‍-ഡൈനാമിക് ബ്ലാക്കില്‍, എഫ്-ടൈപ്പിന്റെ യഥാര്‍ഥമായ കൊത്തുപണിയുള്ള രൂപം കൂടുതല്‍ പരിഷ്‌ക്കരിച്ചിരിക്കുകയാണ് ബ്ലാക്ക് പാക്കും ഗ്ലോസ് ബ്ലാക്ക് ഫിനിഷോടു കൂടിയ 50.8 സെമി (20) ഫൈവ് സ്പ്ലിറ്റ്-സ്‌പോക്ക് വീലുകള്‍. സന്റോറിനി ബ്ലാക്ക്, ഈഗര്‍ ഗ്രേ, ഫിരെന്‍സ് റെഡ് എന്നീ മൂന്ന് മെറ്റാലിക് നിറങ്ങള്‍ ഇവയോടു കൃത്യമായി യോജിക്കുന്ന ചോയ്‌സ് കൂടിയാകുന്നുവെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഡ്രൈവറെ കേന്ദ്രീകരിച്ചുള്ള 1+1 ക്യാബിന്‍ സമ്പന്നവും ആഡംബരം നിറഞ്ഞതുമായ വസ്‍തുക്കളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. സ്ലിംലൈന്‍ പെര്‍ഫോമന്‍സ് സീറ്റുകള്‍ 12-വേ ക്രമീകരണം അവതരിപ്പിക്കുന്നു. ലൈറ്റ് ഓയിസ്റ്റര്‍ കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോടു കൂടിയതോ കൂടുതല്‍ സ്‌പോ൪ട്ടി തീമിനായി ഫ്‌ളെയിം റെഡ് സ്റ്റിച്ചോടു കൂടിയ മാഴ്‌സോടു കൂടിയതോ ആയ ഇരുണ്ട നിറത്തിലുള്ള വിന്‍ഡ്‌സ൪ ലെഥറില്‍ ട്രിം ചെയ്‍തിരിക്കുന്നു. ഡോര്‍ ട്രിമ്മില്‍ ആവര്‍ത്തിച്ചിട്ടുള്ള മനോഹരമായി രൂപകല്‍പ്പന ചെയ്‍ത മോണോഗ്രാം സ്റ്റിച്ച് പാറ്റേണ്‍ പോലുള്ള ഡീറ്റെയ്‌ലുകൾ എഫ്-ടൈപ്പ് ആര്‍-ഡൈനാമിക് ബ്ലാക്കിനെ സ്‌പെഷ്യലാക്കുന്ന സൂക്ഷ്‍മമായ പരിഷ്‌ക്കാരങ്ങളിൽ ചിലതാണെന്നും കമ്പനി പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios