Asianet News MalayalamAsianet News Malayalam

വാങ്ങി ഷോറൂമില്‍ നിന്നിറങ്ങി 30 സെക്കന്‍ഡ്, പുത്തന്‍ കാര്‍ പൊലീസ് പൊക്കി!

പുതിയ കാര്‍ വാങ്ങി ഷോറൂമില്‍ നിന്നിറങ്ങി നിമിഷങ്ങള്‍ക്കകം പൊലീസ് പിടികൂടുക, വാഹനം റിക്കവറി വാനില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുക. എന്തൊരു കഷ്‍ടമാണല്ലേ? എന്നാല്‍ അങ്ങനൊരു ദുരവസ്ഥയിലൂടെ ഒരു വാഹന ഉടമ. കാരണം എന്തെന്നല്ലേ?

Brand new car seized by police without insurance
Author
Northamptonshire, First Published Dec 4, 2020, 9:29 AM IST

പുതിയ കാര്‍ വാങ്ങി ഷോറൂമില്‍ നിന്നിറങ്ങി നിമിഷങ്ങള്‍ക്കകം പൊലീസ് പിടികൂടുക, വാഹനം റിക്കവറി വാനില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുക. എന്തൊരു കഷ്‍ടമാണല്ലേ? എന്നാല്‍ അങ്ങനൊരു ദുരവസ്ഥയിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ട ഒരു വാഹന ഉടമയുടെ കഥയാണിത്.

ബ്രിട്ടനിലെ നോർത്താംപ്റ്റൻഷെയറിലാണ് സംഭവമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഷോറൂമിൽ നിന്നും പുറത്തു കടന്നയുടൻ പുത്തൻ റെനോ ഹാച്ച്ബാക്കാണ് പൊലീസ് പിടിച്ചെടുത്തത്. നിരത്തിലിറങ്ങിയ ഉടൻ ഒരു പൊലീസ് വാഹനത്തിനു നേരെ അബദ്ധത്തില്‍ പാഞ്ഞതാണ് ഉടമയ്ക്കു വിനയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടർന്നു പൊലീസ് കാർ തടയുകയായിരുന്നു. അപ്പോഴാണു താൻ ഷോറൂമിൽ നിന്നു പുതിയ കാറുമായി നിരത്തിലിറങ്ങിയതാണെന്ന് ഉടമ പറയുന്നത്. 

തുടര്‍ന്ന് പൊലീസ് രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷോറൂമിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഉടമ കാർ ഇൻഷ്വർ ചെയ്‍തിരുന്നില്ല.  ഇൻഷുറൻസ് ഇല്ലാതെ വാഹനം റോഡിലോ പൊതുസ്ഥലങ്ങളിലോ ഓടിക്കുന്നത് ഇന്ത്യയില്‍ എന്നപോലെ ബ്രിട്ടനിലും നിയമവിരുദ്ധമാണ്.  തുടർന്ന് കാർ പൊലീസ് ഉദ്യോഗസ്ഥർ പിടികൂടി കൊണ്ടുപോകുകയായിരുന്നു.  പൊലീസിന്‍റെ തന്നെ ട്വീറ്റിലൂടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ഉടമ തന്റെ പുതിയ കാർ ഇൻഷുർ ചെയ്യാതെ ഷോറൂമിനു പുറത്തേക്കിറക്കി ഭാഗ്യപരീക്ഷണം നടത്തുകയായിരുന്നെന്നും ഈ നിയമലംഘനത്തിനുള്ള ശിക്ഷയെന്താണെന്ന് അറിവുള്ളതാണല്ലോ എന്നുമായിരുന്നു സംഭവത്തിന്റെ ചിത്രസഹിതമുള്ള പൊലീസിന്റെ ട്വീറ്റ്. എന്തായാലും നിയമലംഘകര്‍ക്കുള്ള ഒരു പാഠമാണ് ഈ സംഭവമെന്നാണ് വാഹനപ്രേമികള്‍ പറയുന്നത്. 

ഒക്ടോബറിൽ നോർത്താംപ്റ്റൻഷെയർ പൊലീസ് റോഡ് സുരക്ഷാ സര്‍വ്വേ ആരംഭിച്ചിരുന്നു. ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് ഏറ്റവും സാധാരണമായ ട്രാഫിക് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണെന്ന് ഈ സര്‍വ്വേയില്‍ കണ്ടെത്തിയതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.  പരിശോധനയില്‍ ഇതുവരെ 366 നിയമലംഘനങ്ങളുടെ പേരിൽ 64 വാഹനങ്ങൾ പിടിച്ചെടുക്കുകയും 19 പേർ അറസ്റ്റിലാവുകയും ചെയ്‍തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios