Asianet News MalayalamAsianet News Malayalam

വ്യാജ ആഡംബര കാറുകളുണ്ടാക്കുന്ന അച്ഛനും മകനും പിടിയില്‍!

കോടികള്‍ വിലയുള്ള ആഡംബര കാറുകളുടെ വ്യാജപതിപ്പുകള്‍ ഉണ്ടാക്കുന്ന അച്ഛനും മകനും പിടിയില്‍

Brazilian Police shut down factory making fake Ferraris and Lamborghinis
Author
Rio de Janeiro, First Published Jul 17, 2019, 4:59 PM IST

കോടികള്‍ വിലയുള്ള ആഡംബര കാറുകളുടെ വ്യാജപതിപ്പുകള്‍ ഉണ്ടാക്കുന്ന വര്‍ക് ഷോപ്പ് നടത്തുന്ന അച്ഛനും മകനും പിടിയില്‍. ബ്രസീലിലാണ് സംഭവം. ഈ വര്‍ക് ഷോപ്പ് പൊലീസ് അടച്ചുപൂട്ടി. 

ഇറ്റാലിയന്‍ ആഡംബര കാര്‍ കമ്പനികളായ ഫെറാരി, ലംബോര്‍ഗിനി തുടങ്ങിയവയുടെ വ്യാജ മോഡലുകള്‍ രഹസ്യമായി നിര്‍മിച്ചിരുന്ന വര്‍ക്ക്‌ഷോപ്പാണ് ബ്രസീലിയന്‍ പോലീസ് പൂട്ടിച്ചത്. തെക്കന്‍ ബ്രസീലിലെ സംസ്ഥാനമായ സാന്റ കറ്ററീനയിലാണ് സംഭവം. 

45,000 മുതല്‍ 60,000 ഡോളര്‍ (30-41 ലക്ഷം രൂപ) വരെ വിലയിട്ടാണ് ഈ വ്യാജ കാറുകളുടെ വില്‍പന. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ആവശ്യക്കാരെ ഇവര്‍ കണ്ടെത്തിയിരുന്നത്.

ഇറ്റാലിയന്‍ കമ്പനികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസിന്‍റെ പരിശോധന. ഭാഗികമായി നിര്‍മാണം പൂര്‍ത്തിയാക്കിയ എട്ട് വ്യാജ മോഡലുകള്‍ ഇവിടെ നിന്നും പൊലീസ് പിടിച്ചെടുത്തു.  ഇവരിൽ നിന്ന് 15 പ്ലാറ്റ്ഫോമുകളും മറ്റ് ഘടകങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.  എന്നാൽ ഇതുവരെ എത്രപേർക്ക് സൂപ്പർകാറുകൾ നിർമിച്ച് നൽകിയെന്നോ എന്ത് പാര്‍ട്ട്‌സുകള്‍ ഉപയോഗിച്ചാണ് ഈ കാറുകളുടെ നിര്‍മാണമെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. 

ഇറ്റാലിയന്‍ ബ്രാന്‍ഡുകളുടെ ഒർജിനലിനെ വെല്ലുന്ന തരത്തിലുള്ള  ലോഗോയും ആക്‌സസറികളും ഉപയോഗിച്ചാണ് വ്യാജ ആഡംബര കാറുകളും ഉണ്ടാക്കിയതെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന. 
 

Follow Us:
Download App:
  • android
  • ios