പ്പോള്‍ രാജ്യത്ത് ഉത്സവകാലമാണ്. നിങ്ങൾ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാനുള്ള ഒരു പുതിയ അവസരമാണിത്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊക്കെയൊപ്പം വിനോദത്തിനുമുള്ള സമയം മാത്രമല്ല ഇത്. പുതിയ വാങ്ങലുകൾ അല്ലെങ്കിൽ പുതിയ തുടക്കങ്ങള്‍ക്കുമുള്ള നല്ല സമയം കൂടിയാണ് ഉത്സവകാലം.  പലരും വാങ്ങേണ്ട കാര്യങ്ങളുടെ ഒരു പട്ടിക തന്നെ തയ്യാറാക്കുന്നുണ്ടാകും. ഒരു പുതിയ മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് സെഡാന്‍ സ്വന്തമാക്കി ജീവിതനിലവാരം ഉയര്‍ത്താന്‍ മികച്ച സമയവും ഇതുതന്നെയാണ്. കാരണം നിങ്ങളുടെ ജീവിതത്തിൽ നവീകരണം നടത്താനുള്ള ഒരു അവസരം തന്നെയാണ് ഉത്സവകാലം. 

എന്തുകൊണ്ടാവും മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് ഇത്രയധികം ആളുകളുടെ സ്വപ്‍ന വാഹനമാകുന്നത്? ഇതാ അതിനുള്ള ചില പ്രധാന കാരണങ്ങൾ

 • ആധുനിക ശൈലിയും മികച്ച സുഖസൗകര്യങ്ങളും ആഡംബരവും കരുത്തുമൊക്കെ ഒന്നുചേരുന്ന ആവിഷ്‍കരമാണ് മേഴ്‍സിഡസ് ബെൻസ് ഇ-ക്ലാസ്
 • ഇന്‍റലിജന്റ് ഡ്രൈവ്, കണക്റ്റിവിറ്റിക്കായി മെച്ചപ്പെടുത്തിയ സിസ്റ്റങ്ങൾ തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജമാക്കുന്ന മെഴ്‌സിഡസ് മി കണക്റ്റ് ആപ്ലിക്കേഷൻ പുതിയ ഇ-ക്ലാസിനെ വേറിട്ടതാക്കുന്നു
 • പിന്‍സീറ്റുകളിലെ ടച്ച്‌സ്‌ക്രീനും വയർലെസ് ചാർജിംഗും ഉള്‍പ്പെടെ ഈ സെഗ്‌മെന്റിലെ മറ്റൊരു കാറിനും അവകാശപ്പെടാനില്ലാത്ത തരം അത്യാധുനിക സൌകര്യങ്ങള്‍
 • ഇ - ക്ലാസിലെ നീളമുള്ള വീൽബേസ് നിങ്ങൾക്ക് കൂടുതൽ ലെഗ് റൂമും തരുന്നു. തിരക്കേറിയ ദിവസത്തിന് ശേഷം വിശ്രമിക്കാൻ കൂടുതൽ സ്ഥലവും നൽകുന്നു
 • മികച്ച പ്രകടനം കാഴ്‍ചവയ്ക്കുന്ന 13 ഹൈ എൻഡ്  സ്‍പീക്കറുകളോടു കൂടിയ ശബ്‍ദ സംവിധാനം. ബെർമെസ്റ്റർ സറൗണ്ട് സിസ്റ്റത്തോടു കൂടിയ ഈ ശബ്‍ദ സംവിധാനം നിങ്ങള്‍ക്കു മികച്ച ക്ലാസ് ഓഡിയോ അനുഭവം പ്രദാനം ചെയ്യുന്നു.

 

ഇന്ത്യയെ മനസിൽ കണ്ടുകൊണ്ട് പ്രത്യേകം രൂപകൽപ്പന ചെയ്‍ത മികച്ച ആഡംബര കാറുകളിൽ ഒന്നാണ് മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ്. കൂപ്പ് സ്റ്റൈൽ മേൽക്കൂരയ്‌ക്കൊപ്പം നീളമേറിയ ബോണറ്റും വാഹനത്തിന് ആവേശകരമായ രൂപം സമ്മാനിക്കുന്നു. സുഗമവും പരുക്കനുമായ റോഡുകളിലൂടെ ഒരേപോലെ അനായാസം സഞ്ചരിക്കാനും ഈ വാഹനത്തിന് സാധിക്കും.  കാറിലെ പ്രത്യേക സവിശേഷതകൾ ഡ്രൈവറുടെയും യാത്രികരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നു. കാൽ‌നടയാത്രക്കാർ‌ക്ക് സംരക്ഷണം നൽകുന്ന ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ് പോലെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ആക്റ്റീവ് ബോണറ്റ്, ഇന്റഗ്രൽ സേഫ്റ്റി കൺസെപ്റ്റ് പ്രീ-സേഫ് തുടങ്ങിയവയും എല്ലാതരത്തിലും വാഹനത്തെ പൂര്‍ണസുരക്ഷിതമാക്കുന്നു.

ഇതൊക്കെയാണെങ്കിലും മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് മെഴ്‌സിഡസ് മി കണക്റ്റ് ആപ്പ് തന്നെയാണെന്ന് ഉറപ്പ്. കാരണം മെഴ്‌സിഡസ് ബെൻസ് ടീം വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷൻ യാത്രികര്‍ക്ക് സുരക്ഷയും തടസമില്ലാത്ത കണക്റ്റിവിറ്റിയും വാഗ്‍ദാനം ചെയ്യുന്നു.

 

മെഴ്‌സിഡസ് മി കണക്റ്റ് ആപ്പിന്‍റെ ചില സവിശേഷതകള്‍ അറിയാം

 • തത്സമയ കാർ അനലിറ്റിക്‌സ്, കാർ സവിശേഷതകളുടെ വിദൂര നിയന്ത്രണം, തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾ എന്നിവ ഈ ആപ്പ് ഉറപ്പുവരുത്തുന്നു. കാർ ക്ലൗഡിലേക്കും ഉപഭോക്താവിന്റെ മെഴ്‌സിഡസ് മി ആപ്പിലേക്കും ആശയവിനിമയം മി കണക്റ്റ് ആപ്പ് വാഗ്‍ദാനം ചെയ്യുന്നു.
 • ഡ്രൈവറുടെ ഇടപെടൽ ആവശ്യമില്ലാതെ കാറിനെ നേരിട്ട് നിയന്ത്രിക്കാൻ കഴിയുന്ന ‘ഓവർ ദി എയർ’അപ്‌ഡേറ്റുകൾ ഈ ആപ്പ് അനുവദിക്കുന്നു 
 • മെഴ്‌സിഡസ് മി കണക്റ്റ് ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് വിദൂരത്തില്‍ ഇരുന്ന് നിങ്ങളുടെ കാർ സ്റ്റാര്‍ട്ട് ചെയ്യാനും നിർത്താനും സാധിക്കും
 • ജിയോ ഫെൻസിംഗ് പോലുള്ള ചില പുതിയ സവിശേഷതകളും ഈ ആപ്ലിക്കേഷന്‍റെ ഭാഗമാണ്. ഇതുപയോഗിച്ച് നിങ്ങളുടെ കാറിനായി ഒരു പരിധി സജ്ജീകരിക്കാനും കാർ ഇതിനപ്പുറത്തേക്ക് നീങ്ങുകയാണെങ്കിൽ അറിയിപ്പുകൾ സ്വീകരിക്കാനും കഴിയും
 • ഈ ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് നേരിട്ട് വിൻഡോകളും സൺറൂഫും പ്രവർത്തിപ്പിക്കാനും കഴിയും
 • വാഹനം പാർക്ക് ചെയ്‍ത ഇടം നിങ്ങള്‍ മറന്നു പോയെങ്കില്‍ മെഴ്‌സിഡസ് മി കണക്റ്റ് അപ്ലിക്കേഷന്റെ വെഹിക്കിൾ ഫൈൻഡർ സവിശേഷത നിങ്ങളെ തീര്‍ച്ചയായും സഹായിക്കും. നിങ്ങൾ വെഹിക്കിൾ ഫൈൻഡർ ഓണാക്കുമ്പോൾ കാര്‍ തനിയെ പ്രകാശം ചൊരിയുകയും ഹോണ്‍ ശബ്‍ദം പുറപ്പെടുവിക്കുകയും ചെയ്യും. 

 

അതായത് മെഴ്‌സിഡസ് മി കണക്റ്റ് ആപ്പ് ഉപയോഗിച്ച്, നിങ്ങളുടെ ഭൌതിക ശരീരത്തിന്‍റെ സാനിധ്യമില്ലാതെ തന്നെ മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസിനെ എല്ലായിപ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലാക്കാം എന്ന് ചുരുക്കം. കുട്ടികൾ സ്‍കൂളിൽ പോകുമ്പോഴോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സുരക്ഷാ കാരണങ്ങളാൽ നിങ്ങളുടെ കാറിന്റെ ചലനം ട്രാക്ക് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ആപ്പ് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.

മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് എല്ലായ്പ്പോഴും നിങ്ങളുടെ സ്വപ്‍ന കാറായിരുന്നോ? എങ്കില്‍ ഈ ഉത്സവകാലം തന്നെയാണ് അത് വീട്ടിലെത്തിക്കുന്നതിനുള്ള ശരിയായ സമയവും. കാരണം പ്രതിമാസം 49,555 രൂപ ഇ‌എം‌ഐയിൽ ആരംഭിക്കുന്ന പ്രത്യേക ഓഫര്‍ ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോൾ ഇ-ക്ലാസ് സ്വന്തമാക്കാം *. മൂന്നു വർഷത്തിനുള്ളിൽ ഒരു പുതിയ സ്റ്റാറിലേക്ക് നിങ്ങള്‍ക്ക് അപ്‌ഗ്രേഡുചെയ്യാനുള്ള അവസരവും മേഴ്‍സഡസ് ബെന്‍സ് വാഗ്‍ദാനം ചെയ്യുന്നു. 

അതുകൊണ്ട് ആഗ്രഹങ്ങളുടെ പട്ടിക തയ്യാറാക്കുന്നത് നിർത്തുക. മെഴ്‌സിഡസ് ബെൻസ് സ്വന്തമാക്കാനുള്ള നിങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കുക.

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക